സുഷാന്ത് സിംഗ്, അതാര്? അന്ന് പരിഹസിച്ചു, ഇന്ന് ആലിയയുടെ കണ്ണീര്‍ പോസ്റ്റ്‌...

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് ചലച്ചിത്ര താര൦ സുഷാന്ത് സിംഗ് രാജ്പുത്തിന്‍റെ അത്മഹത്യ. 

Last Updated : Jun 16, 2020, 09:16 AM IST
  • തന്നെ ആരും പാര്‍ട്ടികളില്‍ ക്ഷണിക്കാറില്ല എന്നും തന്നെ ആരും തന്നെ സിനിമാ മേഖലയിലെയോ കുടുംബത്തിലെയോ അംഗമായി കണ്ടിട്ടില്ലെന്നും സുഷാന്ത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
സുഷാന്ത് സിംഗ്, അതാര്? അന്ന് പരിഹസിച്ചു, ഇന്ന് ആലിയയുടെ കണ്ണീര്‍ പോസ്റ്റ്‌...

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് ചലച്ചിത്ര താര൦ സുഷാന്ത് സിംഗ് രാജ്പുത്തിന്‍റെ അത്മഹത്യ. 

താരത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും ഓര്‍മ്മകള്‍ പങ്കുവച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ കരണ്‍ ജോഹ(Karan Johar)റും  നടി ആലിയ ഭട്ടും താരത്തിന്‍റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി പോസ്റ്റ്‌ പങ്കുവച്ചിരുന്നു. 

എന്നാല്‍, ഇവരുടെ ഈ ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നല്ല പ്രതികരണമല്ല നേടിയത് എന്നതാണ് വാസ്തവം. ടോക് ഷോയായ കോഫീ വിത്ത് കരണി (Koffee With Karan)ല്‍ സുഷാന്തിനെ കളിയാക്കിയ ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 

'സുശാന്തിന്റെ മരണം കൊലപാതകം', ആരോപണവുമായി കുടുംബം

 

ആലിയ അതിഥിയായെത്തിയ ഒരു എപ്പിസോഡിലാണ് ഇരുവരും ചേര്‍ന്ന് സുഷാന്തിനെ പരിഹസിച്ചത്. രണ്‍വീര്‍ സിംഗ് (Ranveer Singh), സുഷാന്ത് സിംഗ് രാജ്പുത്, വരുണ്‍ ധവന്‍ (Varun Dhawan)-ഇവരെ റേറ്റ് ചെയ്യാനായിരുന്നു ആലിയയ്ക്ക് നല്‍കിയ ടാസ്ക്. 

എന്നാല്‍, സുഷാന്തിന്‍റെ പേര് കേട്ട ആലിയ ഭട്ടി(Alia Bhatt)ന്‍റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. സുഷാന്ത് സിംഗ് രാജ്പുത് (Sushant Singh Rajput), അതാര്? -എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. 

സുശാന്തിന്റെ മരണം;ബോളിവുഡിനെതിരെ കങ്കണ!

സുഷാന്ത്, ജാക്വിലിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'ഡ്രൈവ്' എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്നു കരണ്‍. ഈ ചിത്രം കഴിഞ്ഞ വർഷം OTT പ്ലാറ്റ്‌ഫോമുകളില്‍ എത്തി. 'സടക് 2' എന്ന ചിത്രത്തില്‍ ആലിയ ഭട്ടിന്‍റെ നായകനായി അഭിനയിക്കാന്‍ സുഷാന്തിനെ ക്ഷണിച്ചിരുന്നതായി മുകേഷ് ഭട്ട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.  

കോഫിവിത്ത്‌ കരണിന്‍റെ മറ്റൊരു എപ്പിസോഡില്‍ രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) രണ്‍വീര്‍ സിംഗ്, സുഷാന്ത് സിംഗ് രാജ്പുത് എന്നിവരില്‍ നിന്ന് 'Kill, Marry, HookUp' തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലിയയുടെ മറുപടി -Marry രണ്‍ബീര്‍ കപൂര്‍, HookUp രണ്‍വീര്‍ സിംഗ്, Kill സുഷാന്ത് സിംഗ് രാജ്പുത് എന്നായിരുന്നു. 

വിൻസെന്റ് വാൻഗോഗും സുശാന്തും തമ്മിലുള്ള ബന്ധം!!

തന്നെ ആരും പാര്‍ട്ടികളില്‍ ക്ഷണിക്കാറില്ല എന്നും തന്നെ ആരും തന്നെ സിനിമാ മേഖലയിലെയോ കുടുംബത്തിലെയോ അംഗമായി കണ്ടിട്ടില്ലെന്നും സുഷാന്ത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 

Trending News