പൗരത്വ ദേദഗതി നിയമത്തിനെതിരായ കേരളത്തിൻ്റെ പ്രതിരോധം പ്രമേയമാക്കിയുള്ള സിനിമയായ അവകാശികൾ തിരുവനന്തപുരം മാനവീയം വിധിയിൽ പ്രദർശിപ്പിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അംഗം വി.എസ് ശ്യാമയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച  സിനിമ പൗരത്വ ഭേദഗതി നിയമത്തെയും കേന്ദ്ര ഭരണത്തെയും ശക്തമായി എതിർക്കുന്ന പ്രമേയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ സിനിമയിൽ അവതരിപ്പിക്കുന്നു. വിശ്വാസത്തെ മറയാക്കുന്ന വർഗ്ഗീയ പ്രസ്ഥാനങ്ങളും, ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങളും ഉൾപ്പടെയുള്ള കേരളത്തിലെ  വർത്തമാനകാല സങ്കീർണ്ണതകൾ നർമ്മത്തിൽ ചാലിച്ച് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇർഷാദ്, ടി.ജി രവി, ബേസിൽ പാമ, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ,  , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് 


ALSO READ: നടി ജ്യോതിർമയിയുടെ അമ്മ പിസി സരസ്വതി അന്തരിച്ചു


എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ . എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖിൽ എ ആർ ഉം ആർഎൽവി അജയ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. സിഎ എ ക്ക് എതിരായ പ്രതിഷേധമായി സംസ്ഥാന വ്യാപകമായി അവകാശികൾ പ്രദർശിപ്പിക്കുമെന്ന് സിനിമയുടെ സംഘാടകർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.