മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായ ഹസ്തവുമായി ആന്റണി സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. ആന്റണി സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകി. അതോടൊപ്പം തന്നെ നിർമ്മാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപ ആശ്രിതർക്കും കുടുംബങ്ങൾക്കും സഹായമായി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ പുരോ​ഗമിക്കുകയാണ്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നടന്ന അനുശോചനത്തിന് ശേഷം നിർമാതാക്കളായ ഐൻസ്റ്റീൻ സാക്ക് പോളും മറ്റു അണിയറ പ്രവർത്തകരും ചേർന്ന്  മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടർക്ക് 11 ലക്ഷം രൂപയുടെ കൈമാറി. ഈ സഹായം കൊണ്ട് ആ കുടുംബങ്ങൾക്ക് ചെറിയ ആശ്വാസം ആകുമെങ്കിൽ അതിൽ വലിയ സന്തോഷമുണ്ടെന്ന് ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രതികരിച്ചു.


ALSO READ: Actor Antony Varghese: ആ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ല; ജൂഡ് ആന്റണിയ്ക്കെതിരേ പരാതി നല്‍കി ആന്റണി വര്‍ഗീസിന്റെ മാതാവ്


താനൂർ ഓട്ടമ്പ്രം  തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേരാണ് മരിച്ചത്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 15 പേർ കുട്ടികളാണ്. അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറും സ്രാങ്ക് ദിനേശനും അറസ്റ്റിലാണ്. താനൂരിൽ അപകട സമയത്ത് ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ട്. വെറും 22 പേരെ മാത്രം ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.


പരിധിയിലധികം ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റിയിരുത്തി എന്നാണ് റിപ്പോർട്ട്. താനൂർ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ, ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.