Actor Antony Varghese: ആ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ല; ജൂഡ് ആന്റണിയ്ക്കെതിരേ പരാതി നല്‍കി ആന്റണി വര്‍ഗീസിന്റെ മാതാവ്

 Antony Varghese's mother filed a complaint against Director Jude Antony: സിനിമയില്‍ അഭിനയിക്കുന്നതിനുവേണ്ടി മുന്‍കൂര്‍ തുക വാങ്ങിയാണ്  സഹോദരിയുടെ വിവാഹം നടത്തിയതെന്നായിരുന്നു ആരോപണം. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 02:27 PM IST
  • ഒരു സിനിമയില്‍ അഭിനയിക്കുന്നതിനുവേണ്ടി മുന്‍കൂര്‍ തുക വാങ്ങി അതുകൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നായിരുന്നു ആരോപണം.
Actor Antony Varghese: ആ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ല; ജൂഡ് ആന്റണിയ്ക്കെതിരേ പരാതി നല്‍കി ആന്റണി വര്‍ഗീസിന്റെ മാതാവ്

സംവിധായകനും നടനുമായ ജൂഡ് ആന്റണിയ്ക്കെതിരേ പരാതി നല്‍കി നടന്‍ ആന്റണി വര്‍ഗീസിന്റെ മാതാവ് അല്‍ഫോണ്‍സ. ഒരു അഭിമുഖത്തില്‍ ജൂഡ് ആന്റണി നടത്തിയ പരാമരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിനുവേണ്ടി മുന്‍കൂര്‍ തുക വാങ്ങി അതുകൊണ്ടാണ്  സഹോദരിയുടെ വിവാഹം നടത്തിയതെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ആന്റണിയുടെ മാതാവ് അല്‍ഫോണ്‍സ പരാതി നല്‍കിയത്.

 ആന്റണി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്നും. കൂടാതെ ആ മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമായിരുന്നു ജൂഡിന്റെ ആരോപണം. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. അതെനിക്ക് പ്രശ്‌നമില്ല.

അതായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ കുടുംബത്തെക്കുറിച്ച് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാന്‍സ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോള്‍ അത് സഹിക്കാന്‍ കഴിയില്ല. ഈ ആരോപണം എന്റെ വീട്ടുകാരെയും വല്ലാതെ വേദനിപ്പിച്ചു. അവര്‍ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ സോഷ്്യല്‍ മീഡിയയില്‍ പല കമ്മന്റുകളും വരുന്നുണ്ട്. അമ്മയ്ക്കും സഹോദരിക്കും മറ്റു കുടുംബാംഗങ്ങളെയുമെല്ലാം ഇത് ബാധിച്ചു. അതുകൊണ്ടാണ് ഇത്തരത്തില്‍ നടപടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News