സൗബിൻ ഷാഹിർ, ബിനു പപ്പു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'അയൽവാശി'യിലെ ലിറിക്ക് വീഡിയോ ​പുറത്തിറങ്ങി. 'ച്യൂയിം​ഗം ചവിട്ടി' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. മുഹ്സിൻ പെരാരിയുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. മുഹ്സിൻ പെരാരി, ജെയ്ക്സ് ബിജോയ്, അഖിൽ ജെ ചന്ദ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രേയ ആർ, ആദിത്യ അജയ്, ​ഗൗരി, ചിന്മയി കിരൺ ലാൽ എന്നീ കുട്ടികളാണ് കോറസ് പാടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഈദ് റിലീസായി എത്തും. ഏപ്രിൽ 21 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗബിൻ, ബിനു എന്നിവരെ കൂടാതെ നിഖില വിമൽ, നസ്‌ലീൻ, ലിജോ മോൾ ജോസ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അയൽവാശി.



Also Read: Women's Day 2023 : ഇന്ദിര മുതൽ ജയശ്രീ വരെ; മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ


 


2022 ൽ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലുമാല നിർമിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ലോക്കൽ അജണ്ടയുടെയും ബാനറിൽ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാവുമായ മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ്, ഷൈൻ ടോം ചാക്കോ, ഗോകുലൻ, സ്വാതിദാസ്, അഖില ഭാർഗവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


സജിത്ത് പുരുഷൻ, ജേക്ക്സ് ബിജോയി, സിദ്ദിഖ് ഹൈദർ, ആഷിഖ് എസ്, സുധർമൻ വള്ളികുന്ന്, എൻ.എം ബാദുഷ, വിക്കി, കിഷൻ, എം.ആർ രാജാകൃഷ്ണൻ, റോണെക്സ് സേവ്യർ, മഷർ ഹംസ, നഹാസ് നാസർ, ഓസ്റ്റിൻ ഡാൻ, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.