International Women's Day 2023 : മാർച്ച് 8-ാം തീയതിയാണ് എല്ലാവർഷവും ലോക വനിത ദിനമായി ആചരിക്കുന്നത്. സ്ത്രീകളിലേക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ അവകാശങ്ങൾ എടുത്ത് പറയുന്നു നിരവധി മലയാള സിനിമകളുടെ. അവയിലെ പ്രധാന കഥാപാത്രങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം
പ്രശസ്ത നടി ഗീതയുടെ ആദ്യ സിനിമയാണ് പഞ്ചാഗ്നി. 1986 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥ എഴുതിയിരിയ്ക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരാണ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ടി ഹരിഹരനാണ്. ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ജന്മിയെ കൊന്ന് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ദിരയുടെ കഥയാണ് പഞ്ചാഗ്നി.
ശ്രീവിദ്യയും സുഹാസിനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ആദാമിന്റെ വാരിയെല്ല് . 1983 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കെജി ജോർജാണ്. കെജി ജോർജ്, കെ രാമചന്ദ്രൻ, കള്ളിക്കാട് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരകഥ രചിച്ചിരിക്കുന്നത്. സ്ത്രീ അവകാശങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന സന്ദർഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീയെന്ന് അർഥം വരുന്നതു കൊണ്ട് ചിത്രത്തിന് ആദാമിന്റെ വാരിയെല്ല് എന്ന പേര് നൽകയിത്.
തന്റെ മാതാപിതാക്കളുടെ കൊലപാതകികളോട് 15 വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാൻ വരുന്ന ഭദ്രയുടെ കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് പറയുന്നത്. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ 1999 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജീവ് കുമാറാണ്.
2019 ൽ പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ഉയരെ. ആസിഡ് അറ്റാക്കും പ്രണയബന്ധത്തിൽ ഒരു സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും പറയുന്ന സിനിമ അവൾ ഇതെല്ലം തരണം ചെയ്ത് പൈലറ്റ് ആകുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളിൽ അകപ്പെട്ട് പോകുന്നവർക്ക് അപകർഷത ബോധമുള്ളവർക്കൊക്കെ ഏറെ പ്രോത്സാഹനം നൽകുന്ന സിനിമയാണിത്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മനു അശോകനാണ്.
2022ൽ ഇറങ്ങിയ ദർശന രാജേന്ദ്രൻ ബേസിൽ ജോസഫ് ചിത്രമാണ് ജയ ജയ ജയ ജയ ജയ ഹേ. തെക്കൻ കേരളത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ ഒരു സ്ലാപിസ്റ്റിക്ക് കോമഡി രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ പ്രശ്നങ്ങൾക്കെതിരെ എങ്ങനെ പോരാടണമെന്ന് ദർശന അവതരപ്പിച്ച ജയശ്രീയുടെ കഥാപാത്രം ചിത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധായകൻ.