സൗബിൻ ഷാഹിർ, ബിനു പപ്പു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'അയൽവാശി'യുടെ ട്രെയിലർ പുറത്ത് വിട്ടു. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗബിൻ, ബിനു എന്നിവരെ കൂടാതെ നിഖില വിമൽ, നസ്‌ലീൻ, ലിജോ മോൾ ജോസ്, വിജയരാഘവൻ,  ഗോകുലൻ, ജഗദീഷ്, സ്വാതി ദാസ് പ്രഭു, കോട്ടയം നസീർ, അഖില ഭാർഗവൻ, പാർവ്വതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ALSO READ : Malaikottai Vaaliban : ചരിത്രം കുറിക്കാൻ അവൻ എത്തുന്നു; മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പുറത്ത്



2022 ൽ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലുമാല നിർമിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ലോക്കൽ അജണ്ടയുടെയും ബാനറിൽ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാവുമായ മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


സജിത്ത് പുരുഷൻ, സിദ്ദിഖ് ഹൈദർ, ആഷിഖ് എസ്, സുധർമൻ വള്ളികുന്ന്, എൻ.എം ബാദുഷ, വിക്കി, കിഷൻ, എം.ആർ രാജാകൃഷ്ണൻ, റോണെക്സ് സേവ്യർ, മഷർ ഹംസ, നഹാസ് നാസർ, ഓസ്റ്റിൻ ഡാൻ, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.