ബോളിവുഡ് നടനും ഗായകനുമായ ആയുഷ്മാൻ ഖുറാന lock down തുടങ്ങിയ നാളുമുതൽ ഓരോ പാട്ടും പരിപാടിയുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വവർഗാനുരാഗികളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ആയുഷ്മാന്റെ സിനിമയായ ശുഭ് മംഗള്‍ സ്യാധാ സാവധാനിലെ (Shubh Mangal Zyada Saavhan) 'മേരെ ലിയെ തും കാഫി ഹോ' എന്ന ഗാനം പാടുന്ന വീഡിയോയാണ് ഇപ്പോൾ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.  


ചിത്രം ഈയിടെയാണ് പുറത്തിറങ്ങിയത്. മാത്രമല്ല താരം തന്നെയാണ് ഈ ഗാനം സിനിമയിലും പാടിയിരിക്കുന്നത്. ഇതില്‍ പറയുന്നത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും തങ്ങളുടെ കുടുംബത്തോടും നമ്മള്‍ സ്‌നേഹിക്കുന്നവരോടും പറയേണ്ടതെന്നാണ് ആയുഷ്മാന്‍ പറയുന്നത്. 


ഈ സീസണിലെ അവസാനത്തെ ഗാനമാണിതെന്നും നിങ്ങള്‍ lock down ല്‍ ഒറ്റക്കാണ് ഉള്ളതെങ്കില്‍ ഇതാണ് ആ പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ് എന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ഈ പാട്ട് പാടുന്നത്.