`നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, ഒരു നഷ്ടം കൂടി...` സംവിധായകന്‍ സച്ചി അന്തരിച്ചു
സംവിധായകനും തിരകഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തൃശൂര്‍: സംവിധായകനും തിരകഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
49 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഇടുപ്പ് ശാസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സച്ചിയെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായകന്‍ ഷാജി കൈലാസാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
'അയ്യപ്പനും കോശിയും' സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!
നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി... ഒരുപാട് നേരത്തെയാണ് ഈ യാത്ര...
കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ... പ്രതിഭയാർന്ന സംവിധായകൻ... അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്... അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല... നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴൻ... പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും. -ഷാജി കൈലാസ് (Shaji Kailas) കുറിച്ചു
പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'അയ്യപ്പനും കോശിയും' രചനയും സംവിധാനവും നിര്‍വഹിച്ചത് സച്ചിയായിരുന്നു.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്.
സുഷാന്തിന്‍റെ മരണ വാര്‍ത്ത കേട്ട നിരാശ, രാജ്പുത് കുടുംബത്തിന് ആഘാതമായി മറ്റൊരു മരണം...
2007ല്‍ തീയറ്ററുകള്‍ കീഴടക്കിയ ചോക്കലേറ്റ് എന്ന സിനിമയില്‍ സേതുവിനൊപ്പമായിരുന്നു അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നിങ്ങനെ തീയറ്ററില്‍ മികച്ച വിജയം കൊയ്ത സിമികള്‍ ഈ കൂട്ടുക്കെട്ടിന്‍റേതായിരുന്നു.
മോഹന്‍ലാല്‍, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ റണ്‍ ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര രചയിതാവായത്. പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം അനാര്‍ക്കലിയാണ് ആദ്യ സംവിധാന സംരംഭം. ദിലീപ് നായകനായെത്തിയ രാ൦ലീല സച്ചിയുടെ തിരക്കഥയാണ്.