'നിന്നെപ്പോലൊരു ഫസ്റ്റ് ഇയർ സ്റ്റുഡൻ്റ് രാത്രിയിൽ അതുവഴി പോയപ്പോൾ മോർച്ചറിയിൽ നിന്നും ഒരു പെൺകുട്ടി യുടെ കരച്ചിൽ കേട്ടു.. ആരാന്നറിയാൻ വേണ്ടി ആ ചെറുക്കൻ അങോട്ട് ഓടിക്കയറിയപ്പോൾ ആരെയും കണ്ടില്ല, തിരിച്ചിറങ്ങാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കാൻ നോക്കിയ പ്പോൾ തുറക്കാനും പറ്റിയില്ല' ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ഓഫീഷ്യൽ ട്രെയിലറിലെ ചില ഭാഗങ്ങളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മർഡർ മിസ്റ്ററിയുടെ എല്ലാ മൂഡും നിലനിർത്തിയുള്ള ട്രെയിലർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം മെഡിക്കൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഹൊറർ ത്രില്ലർ ചിത്രമായാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.  ഷാജി കൈലാസ് എന്ന സംവിധായകൻ്റ കരവിരുതും , കാമ്പുള്ള തിരക്കഥയുടെ പിൻബലവും ഈ ചിത്രത്തെ ഏറെ ദൃഗ്യ മനോഹരമാക്കുമെന്നതിൽ  സംശയമില്ല.


ALSO READ: എബ്രിഡ് ഷൈൻ - ജിബു ജേക്കബ് ചിത്രം 'റഫ് ആന്റ് ടഫ് ഭീകരൻ' എത്തുന്നു; ടൈറ്റിൽ പോസ്റ്റർ
 
ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഓഗസ്റ്റ് 23ന്  ഈ ഫോർ എന്റെർടൈംമെന്റ്  പ്രദർശനത്തിനെത്തിക്കുന്നു. 



 


തിരക്കഥ - നിഖിൽ ആന്റെണി. ഗാനങ്ങൾ - സന്തോഷ് വർമ്മ, ഹരി നാരായണൻ - സംഗീതം - കൈലാസ് മേനോൻ , ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - അഖിൽ കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ ഓഫീസ് നിർവഹണം - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ.  വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.