Rough and Tough Bheekaran Movie: എബ്രിഡ് ഷൈൻ - ജിബു ജേക്കബ് ചിത്രം 'റഫ് ആന്റ് ടഫ് ഭീകരൻ' എത്തുന്നു; ടൈറ്റിൽ പോസ്റ്റർ

Rough and Tough Bheekaran First look: സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ രചിച്ച്, സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.   

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 08:51 PM IST
  • ജോമോൻ ജ്യോതിർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
  • ജോമോൻ ജ്യോതിർ ആദ്യമായി ടൈറ്റിൽ റോളിൽ നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.
  • ജെ ആന്റ് എ സിനിമ ഹൗസാണ് ചിത്രം നിർമിക്കുന്നത്.
Rough and Tough Bheekaran Movie: എബ്രിഡ് ഷൈൻ - ജിബു ജേക്കബ് ചിത്രം 'റഫ് ആന്റ് ടഫ് ഭീകരൻ' എത്തുന്നു; ടൈറ്റിൽ പോസ്റ്റർ

പത്ത് വർഷം മുമ്പ് 2014-ൽ സിനിമാ സംവിധായകരായി അരങ്ങേറ്റം കുറിച്ച് വൻ വിജയം നേടിയ രണ്ട് സംവിധായകർ. 2014 ജനുവരി 31ന്  "1983"  എന്ന ചിത്രത്തിലൂടെ എബ്രിഡ് ഷൈൻ. 2014 സെപ്റ്റംബർ 25-ന് "വെള്ളിമൂങ്ങ"എന്ന ചിത്രത്തിലൂടെ ജിബു ജേക്കബ്. ഇരുവരും പത്ത് വർഷങ്ങൾക്കു ശേഷം ഒരു സിനിമയിൽ ഒരുമിക്കുന്നു. 

എബ്രിഡ് ഷൈൻ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന "റഫ് & ടഫ് ഭീകരൻ" എന്ന കോമഡി ജോണറിലുള്ള സിനിമയിലാണ് ഈ  പ്രതിഭാശാലികൾ ഒന്നിക്കുന്നത്. പുതിയ കാലത്തെ നർമത്തിന് പുത്തൻ ഭാവം നൽകുന്ന ജോ മോൻ ജ്യോതിറാണ് ഈ ചിത്രത്തിലെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോമോൻ ജ്യോതിർ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യൽ മീഡിയ റീൽ സിലൂടെയാണ്.

ALSO READ: കേരള സർക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി: 'ചുരുൾ' ഫസ്റ്റ്‌ ലുക്ക്

'രോമാഞ്ച'ത്തിലെ ഡി ജെ ബാബു, 'ഗുരുവായൂരമ്പലനടയി'ലെ ഡോക്ട്‌ടർ (പക്ഷിരാജ), 'വാഴ'യിലെ മൂസ എന്നീ വേഷങ്ങളിലൂടെ സിനിമാ മേഖലയിലും ശ്രദ്ധേയനായ ജോമോൻ ജ്യോതിർ ആദ്യമായി ടൈറ്റിൽ റോളിൽ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജിബു ജേക്കബിന്റെയും എബ്രിഡ് ഷൈന്റെയും പങ്കാളിത്തമുള്ള ജെ ആന്റ് എ സിനിമ ഹൗസാണ് ചിത്രം നിർമിക്കുന്നത്.പോസ്റ്റർ ഡിസൈൻ-ആൾട്രീഗോ.കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News