ബീഹാർ: പ്രശസ്ത ഭോജ്പൂരി നടി അമൃതാ പാണ്ഡെയെ ബീഹാറിലെ ഭാഗല്‍പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ നടിയുടെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയൻ അന്തരിച്ചു


എന്നാല്‍ ഇവര്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പങ്കുവെച്ച വാട്‌സപ്പ് സ്റ്റാറ്റസ് വലിയ രീതിയില്‍ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. സംഭവം നടന്നത് ഈ മാസം 27 നാണ്.  മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്.


Also Read: മെയ് 19 മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം; ലഭിക്കും വൻ നേട്ടങ്ങൾ!


 


കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം.  ഇതിനിടെ ഇവർ ശനിയാഴ്ച രാത്രിയാണ് വാട്‌സപ്പ് സ്റ്റാറ്റസ് ഇട്ടത്.  ഇതിന് പിന്നാലെ ഇവർ ജീവനൊടുക്കി എന്നാണ് വിവരം. ബന്ധുക്കളും പരിചയക്കാരും നടിയ്ക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. വിഷാദ രോഗത്തിന് ഇവര്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോലീസിന്റെ പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഇക്കാര്യത്തിൽ അമൃതയുടെ കുടുംബമോ ഭര്‍ത്താവോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഭോജ്പുരി സൂപ്പര്‍ സ്റ്റാര്‍ ഖേസരി ലാല്‍ യാദവിനൊപ്പം ദീവാനപന്‍ എന്ന ചിത്രത്തില്‍  മുഖ്യ കഥാപാത്രത്തെ അമൃത അവതരിപ്പിച്ചിരുന്നു.


Also Read: ഈ രാശിക്കാർക്ക് ഇന്ന് ശുഭ ദിനം; ഹനുമാന്റെ അനുഗ്രഹത്താൽ നേട്ടങ്ങൾ മാത്രം!


 


മരിച്ച ദിവസം ഉച്ചയോടെ അമൃതയുടെ സഹോദരി ഫ്ലാറ്റിലേക്ക് വന്നപ്പോഴാണ് നടി യെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്.  ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിശോധ് എന്ന വെബ്‌സീരിസിലാണ് അമൃത ഒടുവിൽ അഭിനയിച്ചത്.  കരിയറിനെ കുറിച്ചോർത്ത് അമൃത വല്ലാതെ വിഷമിച്ചിരുന്നെന്നും നല്ല അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും ആ ചിന്തയാണ നടിയെ വിഷാദ രോഗത്തിലേക്ക് എത്തിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.