കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെജി. ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നിട്ടുണ്ട്.
Also Read: കന്നഡ സിനിമാ നിർമാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയിൽ
2019 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്. കെജി ജയൻ കെജി വിജയൻ ഇരട്ട സഹോദരങ്ങളുടെ പേര് ചുരുക്കി ജയവിജയ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ഈ കൂട്ട് തെക്കേഇന്ത്യ മുഴുവൻ പ്രണയ ഭക്തി ഗാനങ്ങളിലൂടെ ജന ഹൃദയങ്ങളിൽ അലയടിച്ചിരുന്നു.
Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!
ജയവിജയന്മാർ തങ്ങളുടെ ഇഷ്ട ദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാർച്ചന നടത്തിയാണ് സംഗീതയാത്രയ്ക്ക് തുടക്കം കുറിച്ചത്.
<iframe allow="accelerometer;" autoplay;="" encrypted-media;="" gyroscope;="" picture-in-picture"="" allowfullscreen="" frameborder="0" height="350" src="https://zeenews.india.com/malayalam/live-tv/embed?autoplay=1&mute=1" width="100%">
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy