Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
Malavya Rajyog in May 2024: ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൽപിച്ചിരിക്കുന്നത്.
ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും.
ഇതുമൂലം 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധന സമ്പത്തിലും വർധനവുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
Malavya Rajyog in May 2024: ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൽപിച്ചിരിക്കുന്നത്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും. ഇങ്ങനെ ഗ്രഹങ്ങളുടെ ചലനം മാറുന്നത് മൂലം സംയോജനവും രാജയോഗവും ഉണ്ടാകുന്നു.
ഈ ക്രമത്തിൽ സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലെ പ്രവേശിക്കാൻ പോകുകയാണ്. ഇത് മാളവ്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
നേരത്തെ അതായത് ഏപ്രിലിൽ ശുക്രൻ അതിൻ്റെ ഉന്നത രാശിയായ മീന രാശിയിൽ പ്രവേശിച്ചപ്പോഴാണ് മാളവ്യ രാജയോഗം രൂപപ്പെട്ടത്. മാളവ്യ രാജയോഗം രൂപപ്പെടുന്നതോടെ ഏത് രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം...
ജ്യോതിഷപ്രകാരം മാളവ്യയോഗത്തെ പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത് വളരെ അത്ഭുതകരമായ യോഗമായി കണക്കാക്കുന്നു. മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്‍ നവഗ്രഹങ്ങളില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹമാണ്.
ശുക്രന്റെ സ്ഥാനം സ്വക്ഷേത്രത്തിലോ അല്ലെങ്കില്‍ ലഗ്നത്തിലോ ലഗ്നകേന്ദ്രങ്ങളിലോ എങ്കില്‍ മാളവ്യയോഗമുണ്ടാകും. ഈ രാജയോഗത്തിലൂടെ ഭാഗ്യനേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ശുക്രൻ സ്വന്തം രാശിയിൽ സംക്രമിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്കും ഭാഗ്യം കൊണ്ടുവരും. ജീവിതത്തിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യത, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, കരിയറുമായി ബന്ധപ്പെട്ട് പല വലിയ തീരുമാനങ്ങളും എടുക്കാം, സാമ്പത്തിക സ്ഥിതി ശക്തമാകും
ചിങ്ങം (Leo): ശുക്രൻ്റെ സംക്രമത്തിലൂടെ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണം ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ജോലിയിൽ പുതിയ അവസരങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യതയുണ്ട്. ഒരു പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമായിരിക്കും. വിജയത്തോടെ സാമ്പത്തിക നേട്ടം ഉണ്ടാകും
കന്നി (Virgo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗ രൂപീകരണവും കന്നി രാശിക്കാർക്ക് വലിയ അനുഗ്രഹമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ വരുമാന മാർഗങ്ങൾ തെളിയും. സൗകര്യങ്ങളിൽ വർദ്ധനവ് ഉണ്ടാകാം. പുതിയ വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാൻ യോഗം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)