Chennai : Bigg Boss Malayalam Season 3 യിലെ മത്സരാർഥികളിൽ ട്രോളിൽ ആദ്യം പെട്ട് ആക്റ്റിവിസ്റ്റും ഡബിങ് ആർട്ടിസ്റ്റുമായ Bhagyalakshmi. മത്സരാർഥികൾ തമ്മിലുള്ള സംഭാഷണത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു ഭാ​ഗമാണ് ട്രോളന്മാർ ഏറ്റെടുത്തത്. മത്സരത്തിനിടയിൽ ഉള്ള മത്സരാർഥികളുടെ നിലപാടും പുറത്തെ മറ്റൊരു നിലപാടും ചേർത്താണ് ട്രോളന്മാർ വീഡിയോ ഇറക്കി തുടങ്ങിയത്. അത് പിന്നീട് മറ്റ് ട്രോൾ ​ഗ്രൂപ്പുകളും ഏറ്റെടുത്ത് തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത്? ഞാനൊന്നും എന്റെ വീട്ടിൽ എടി എടാ പോടാ പോടി എന്ന് പോലും... ഞാൻ എന്റെ മക്കളെ പോലും എടാ ഒന്നും വിളിക്കാറെയില്ല" എന്ന് Bhagyalakshmi സഹമത്സരാർഥികളായ സൂര്യ ജെ മോനോനോടും റിതു മന്ത്രയോടും പറയുന്ന വീഡിയോയാണ് ട്രോളന്മാർ ഏറ്റെടുത്തത്. ഈ വീഡിയോടൊപ്പം വിവാദ യൂട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറി ആക്രമിച്ച വീഡിയോയും ചേർത്താണ് ട്രോൾ വന്ന് തുടങ്ങിയത്.


ALSO READ : ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂവരും ഒളിവില്‍, അറസ്റ്റ് ഉടനില്ലെന്ന് പോലീസ്, വകുപ്പുകള്‍ പുനഃപരിശോധിക്കും


ആ വീഡിയോയിൽ വിജയ് പി നായരെ ഭാ​ഗ്യലക്ഷമി അസഭ്യം പറയുന്ന ഒരു വീഡിയോയുടെ ഭാ​ഗമാണ് ട്രോളന്മാർ ബി​​ഗ് ​ബോസിലെ വീഡിയോയുടെ കൂടെ ചേർത്ത് പുറത്ത് വിട്ടത്. ഒരാളുടെ രണ്ട തരത്തിലുള്ള നിലപാടെന്ന് പേരിൽ 9 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഡോക്ടർ ക്രോമന്റൽ പോലെയുള്ള Instagram അക്കൗണ്ടിൽ ഈ വീഡിയോ സ്റ്റോറിയായി എത്തുകയും ചെയ്തു.


യൂട്യൂബിലൂടെ സ്ത്രൂകൾക്കെതിരെ വിജയ് പി നായരെ (Vijay P Nair) ഭാ​ഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ 3 പേർ ആക്രമിക്കുകയായിരുന്നു. എന്നിട്ട് വിജയ് പി നായരെ ആക്രമിക്കുന്ന വീഡിയോ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ ഭാ​ഗ്യലക്ഷ്മി ഉള്ളപ്പെടെ ഉള്ളവർക്ക് ജ്യാമ്യം ഇല്ല വകുപ്പ് പ്രകാരം കേസേടുക്കുകയും, പ്രതികളായ ഭാ​ഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കല്ലും ഒളിവിൽ പോകുകകയും ആയിരുന്നു. "


ALSO READ: Bigg Boss Malayalam 3: അങ്ങിനെ സസ്പെൻസിന് വിരാമം ഇവരാണ് ആ ബി​ഗ്ബോസ് 3 താരങ്ങൾ


അതേസമയം ബോ​ഗ് ബോ​സ് സീസൺ 3ലെ (Bigg Boss Malayalam Season 3) ആദ്യ ക്യാപ്റ്റസി ടാസ്കിൽ ഭാ​ഗ്യലക്ഷ്മിയും രണ്ടാം സ്ഥാനത്തെത്തി. ​ഗായിക ലക്ഷ്മി ജയനാണ് ഭാഗ്യലക്ഷ്മിയുടെ എതിരാളി. ഇന്നെത്തെ എപിസോഡിൽ ആരാണ് ബി​ഗ് ബോസ് മലയാളം സീസൺ 3യിലെ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.