ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂവരും ഒളിവില്‍, അറസ്റ്റ് ഉടനില്ലെന്ന് പോലീസ്, വകുപ്പുകള്‍ പുനഃപരിശോധിക്കും

പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പുനഃപരിശോധിച്ച ശേഷം കേസ് മയപ്പെടുത്താനാണ് പോലീസ് നീക്കം. 

Written by - Sneha Aniyan | Last Updated : Oct 10, 2020, 08:51 PM IST
  • മൂവരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. യൂട്യൂബര്‍ വിജയ്‌ പി നായരെ കയ്യേറ്റം ചെയ്തതാണ് കേസ്.
  • അതിക്രമിച്ചു കടക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂവരും ഒളിവില്‍, അറസ്റ്റ് ഉടനില്ലെന്ന് പോലീസ്, വകുപ്പുകള്‍ പുനഃപരിശോധിക്കും

Thiruvananthapuram: അശ്ലീല യൂട്യൂബ(Youtube)ര്‍ വിജയ്‌ പി നായരെ കയ്യേറ്റ൦ ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂവരും ഒളിവിലെന്ന് പോലീസ്. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന (Diya Sana) , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ്‌ ഒളിവില്‍ പോയിരിക്കുന്നത്. 

എന്നാല്‍, ഇവരുടെ അറസ്റ്റ് ഉടനില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പുനഃപരിശോധിച്ച ശേഷം കേസ് മയപ്പെടുത്താനാണ് പോലീസ് നീക്കം. കോടതി നിലപാട് കടുപ്പിച്ചെങ്കിലും കടുത്ത നടപടിയിലേക്ക് പോകണ്ടാന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന രാഷ്ട്രീയ നിര്‍ദേശം.

ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

തെളിവ് ശേഖരണ൦ പൂര്‍ത്തിയായ ശേഷം അറസ്റ്റ് മതിയെന്ന് തീരുമാനിച്ച പോലീസ് മൂവര്‍ക്കുമായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്. മൂവരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മൂവരെയും അന്വേഷിച്ച് പോലീസ് ഇവരുടെ വീടുകളില്‍ പോയിരുന്നു. എന്നാല്‍, മൂവരെയും കണ്ടെത്താനായില്ല. 

ALSO READ | അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത യൂട്യൂബര്‍ വിജയ്‌ പി നായരെ കയ്യേറ്റം ചെയ്തതാണ് കേസ്. കൂടാതെ, ഇയാളുടെ പക്കല്‍ നിന്നും ലാപ്ടോപും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചുവെന്നും വിജയ്‌ പി നായര്‍ പരാതിയില്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അതിക്രമിച്ചു കടക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ALSO READ | അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; മോഷണം, Bhagyalakshmiക്കെതിരെ ജാമ്യമില്ലാ കേസ്!

കുറഞ്ഞത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26 ന് വൈകിട്ടാണ് ഭാഗ്യലക്ഷ്മി  (Bhagyalakshmi)യും സംഘവും ഇയാളെ കയ്യേറ്റം ചെയ്തത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു.

Trending News