അശ്ലീല യൂട്യൂബര്‍ വിജയ്‌ പി നായര്‍ അറസ്റ്റില്‍!

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് (Youtube) വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത  യൂട്യൂബര്‍ വിജയ്‌ പി നായര്‍ അറസ്റ്റില്‍. വെള്ളയാണി സ്വദേശിയായ ഇയാളെ കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

Written by - Sneha Aniyan | Last Updated : Sep 28, 2020, 08:06 PM IST
  • ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
  • കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അശ്ലീല യൂട്യൂബര്‍ വിജയ്‌ പി നായര്‍ അറസ്റ്റില്‍!

Thiruvananthapuram: സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് (Youtube) വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത  യൂട്യൂബര്‍ വിജയ്‌ പി നായര്‍ അറസ്റ്റില്‍. വെള്ളയാണി സ്വദേശിയായ ഇയാളെ കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ALSO READ | അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; മോഷണം, Bhagyalakshmiക്കെതിരെ ജാമ്യമില്ലാ കേസ്!

ഇയാള്‍ താമസിച്ചിരുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് പോലീസ് ആദ്യമെത്തിയത്‌. എന്നാല്‍, ഇവിടെ നിന്നും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ കല്ലിയൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ALSO READ | അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും

ഇത് വിവാദമായതോടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കയ്യേറ്റം ചെയ്ത കേസില്‍ ദിയ സന (Diya Sana) , ശ്രീലക്ഷ്മി അറയ്ക്കല്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ പ്രകാരം കേസെടുത്തിട്ടുണ്ട്.

ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

കുറഞ്ഞത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26 ന് വൈകിട്ടാണ് സ്ത്രീകള്‍ക്കെതിരെ യൂട്യൂബി(Youtube)ല്‍ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത വിജയ്‌ പി നായരേ ഭാഗ്യലക്ഷ്മി (Bhagyalakshmi)യും സംഘവും കയ്യേറ്റം ചെയ്തത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു.

More Stories

Trending News