'വിജയ്‌ പി നായര്‍ ക്ഷണിച്ചിട്ടാണ്‌ താമസസ്ഥലത്ത് പോയത്' -ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും കൂട്ടരും

യൂട്യൂബില്‍ നിന്നും വീഡിയോ നീക്കം ചെയ്യാന്‍ തയാറാകാതെ വന്നതോടെയാണ് ഒത്തുതീര്‍പ്പിനായി പോയതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. 

Written by - Sneha Aniyan | Last Updated : Oct 13, 2020, 09:55 AM IST
  • തിരുവനന്തപുരം സെക്ഷന്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ മൂന്നു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
  • യൂട്യൂബര്‍ ക്ഷണിച്ചിട്ടാണ് താമസസ്ഥലത്ത് പോയതെന്നും ഇവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
'വിജയ്‌ പി നായര്‍ ക്ഷണിച്ചിട്ടാണ്‌ താമസസ്ഥലത്ത് പോയത്' -ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും കൂട്ടരും

കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ്‌ പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി ഭാഗ്യലക്ഷ്മിയും കൂട്ടരും.  നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന (Diya Sana)  , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ്‌ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷനല്‍കിയിരിക്കുന്നത്. 

തിരുവനന്തപുരം സെക്ഷന്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും യൂട്യൂബര്‍ ക്ഷണിച്ചിട്ടാണ് താമസസ്ഥലത്ത് പോയതെന്നും ഇവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ALSO READ | അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; മോഷണം, Bhagyalakshmiക്കെതിരെ ജാമ്യമില്ലാ കേസ്!

യൂട്യൂബില്‍ നിന്നും വീഡിയോ നീക്കം ചെയ്യാന്‍ തയാറാകാതെ വന്നതോടെയാണ് ഒത്തുതീര്‍പ്പിനായി പോയതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തിരുവനന്തപുരം സെക്ഷന്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ മൂന്നു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍, ഒളിവില്‍ പോയ ഇവര്‍ എവിടെയുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 

അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് മറ്റ് നടപടികള്‍ പോലീസ് ഒഴിവാക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പുനഃപരിശോധിച്ച ശേഷം കേസ് മയപ്പെടുത്താനാണ് പോലീസ് നീക്കം. കോടതി നിലപാട് കടുപ്പിച്ചെങ്കിലും കടുത്ത നടപടിയിലേക്ക് പോകണ്ടാന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന രാഷ്ട്രീയ നിര്‍ദേശം.

ALSO READ | അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും

കുറഞ്ഞത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26 ന് വൈകിട്ടാണ് ഭാഗ്യലക്ഷ്മി  (Bhagyalakshmi)യും സംഘവും ഇയാളെ കയ്യേറ്റം ചെയ്തത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു.

More Stories

Trending News