മുംബൈ : ബിഗ് ബോസ് പരിപാടി ഒന്നും കൂടി ആവേശഭരിതമാക്കാനാണ് അണിയറ പ്രവർത്തകർ വൈൽഡ് കാർഡ് എൻട്രികളെ എത്തിക്കുന്നത്. ആദ്യ സീസണിൽ പുറത്തായ ഹിമാ ശങ്കറെ വീണ്ടുമെത്തിച്ചതും രണ്ടും മൂന്നും സീസണുകളിൽ കപ്പിൾ എൻട്രികളായ അമൃതംഗമയ സഹോദരിമാരും ഫിറോസും ഭാര്യയുമായിരുന്നു എത്തിയിരുന്നു. സീസൺ നാലിനെ ഒന്നും കൂടി കൊഴുപ്പിക്കാൻ വേണ്ടി ബിഗ് ബോസ് ഒരു വൈൽഡ് കാർഡ് എൻട്രിയെ എത്തിച്ചു. വില്ലിടച്ചാം പാട്ട് കലാകാരനും അധ്യാപകനുമായ മണികണ്ഠൻ തോന്നിക്കല്ലിനെയാണ് ബിഗ് ബോസ് ഈ സീസണിലെ വൈൽഡ് കാർഡ് എൻട്രിയായി എത്തിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മണികണ്ഠന് ഒരാഴ്ചക്കുള്ളിൽ തന്നെ ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് പോകേണ്ടി വന്നു, പ്രമേഹ രോഗിയായ മണികണ്ഠന് ബിഗ് ബോസിലെ പല കഠിനമായ ടാസ്കുകൾ തരണം ചെയ്യാൻ സാധിക്കില്ലെന്നും അവയെല്ലാം മണികണ്ഠന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെ ഒന്നും കൂടി വഷളാക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഈ സീസണിലെ ആദ്യ വൈൽഡ് എൻട്രിയോട് ബിഗ് ബോസ് പുറത്തേക്കുള്ള വഴി നിശകർഷിച്ചത്. ബിഗ് ബോസിന്റെ മുന്നറിയിപ്പ് സ്വീകരിച്ച് മണികണ്ഠൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.


കഴിഞ്ഞ ആഴ്ചയിലെ ലക്ഷ്വുറി ബജറ്റിനുള്ള വീക്കിലി ടാസ്കിനെ തുടർന്നാണ് മണികണ്ഠന്റെ ആരോഗ്യം വഷളാകുന്നത്. ആരോഗ്യ വാരം അനുഷ്ഠിക്കുന്ന ടാസ്കിൽ ഓവർ വെയ്റ്റായ മണികണ്ഠന് ശരീരഭാരം കുറക്കണമെന്നായിരുന്നു ടാസ്ക്. വളരെ കുറച്ച് മാത്രം ആഹരമാണ് അമിതഭാരമുള്ളവർക്ക് ബിഗ് ബോസ് നൽകിയിരുന്നത്. ഇവ മണികണ്ഠന്റെ പ്രമേഹം മൂർച്ഛിക്കുന്നതിലേക്കെത്തിച്ചു. അതുകൊണ്ട് ബിഗ് ബോസ് ടാസ്ക് നിശ്ചയിച്ചിരുന്ന സമയത്ത് മുമ്പ് അവസാനവിപ്പിക്കുകയും ചെയ്തു. 


മണികണ്ഠന്റെ ഡോക്ടർ നിർദേശച്ചതിൽ പ്രകാരം ദിവസം നാല് തവണ ഇൻസുലിൻ കുത്തിവെപ്പ് വെക്കേണ്ടതാണ്. എന്നാൽ ബിഗ് ബോസിൽ ഭക്ഷണ ക്രമവും മറ്റ് ടാസ്കും ഇനിയുമെത്തുമ്പോൾ അത് വലിയ ഒരു പ്രശ്നമായി മായി മാറുമെന്ന് കണക്ക് കൂട്ടലിലാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ മണികണ്ഠനെ മത്സരത്തിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനമെടുത്തത്. 


എന്ത് തന്നെയാണെങ്കിലും ബിഗ് ബോസ് ഒരു എവിക്ഷൻ നടപടി പോലും നടത്താതെയാണ് മണികണ്ഠനെ പുറത്താക്കിയത്. പട്ടിണിക്കിട്ട് മണികണ്ഠനെ പുറത്താക്കിയെന്നാണ് പ്രേക്ഷകർക്കിടയിലും ഫാൻസ് ഗ്രൂപ്പുകളിലും ചർച്ചയാകുന്നത്. വീക്കിലി ടാസ്കിൽ ഭാരം വർധിപ്പിക്കേണ്ട ടീം ഗെയ്നേഴ്സ് വിജയിക്കുകയായിരുന്നു. ഭാരം കുറയ്ക്കേണ്ട ടീം ഫയർ 50 ഗ്രാമിന്റെ വ്യത്യസ്തിൽ ലക്ഷ്യം കണ്ടെത്താനായില്ല. 


അതേസമയം തെറ്റിധാരണയുടെ പുറത്ത് ടാസ്കിലെ മോശം പ്രകടനത്തിന്റെ പേരിൽ നവീനും ബിഗ് ബോസ് വീട്ടിലെ പെരുമാറ്റത്തിന്റെ പേരിൽ ബ്ലസ്ലിയും ജയിലിലേക്ക് പോകുകയും ചെയ്തു. നിമിഷയാണ് അടുത്ത ആഴ്ചയിൽ ക്യാപ്റ്റനായി തിരഞ്ഞടുത്തത്.


അതേസമയം മണികണ്ഠൻ പുറത്തായതിന്റെ സാഹചര്യത്തിൽ ഇന്ന് എവിക്ഷൻ ഉണ്ടായിരിക്കില്ലയെന്നാണ് ഫാൻസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം അശ്വിൻ പുറത്താകുമെന്നാണ് സൂചിപ്പിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.