Bigg Boss Malayalam Season 5: മനീഷയുടെ ആ വിരൽ ആക്ഷൻ ശരിയല്ല, അപമാനിക്കുന്ന പ്രവർത്തിയെന്ന് ജുനൈസ്
Bigg Boss Malayalam Season 5: എല്ലാദിവസവും ആരെങ്കിലും തമ്മിലൊരു വഴക്ക് അത് ബിഗ് ബോസ് വീട്ടിൽ പതിവാണ്, ഇത്തവണ അത് മനീഷയും ജുനൈസും തമ്മിലായിരുന്നു
പൊട്ടിത്തെറികൾ പതിവായ ബിഗ്ബോസ് വീട്ടിൽ ഇന്നലെ ആരെയും ഞെട്ടിച്ച് കൊണ്ട് മനീഷയും ജുനൈസും തമ്മിൽ വൻ അടി. തുടക്കത്തിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞ ജുനൈസ് പെട്ടെന്നായിരുന്നു ശബ്ദമുയർത്തി സംസാരിച്ചത്. വീട്ടിലെ മറ്റ് മത്സരാർത്ഥികളെ പോലെ പ്രേക്ഷകരും കാര്യമറിയാതെ ഒരു നിമിഷം ഈ എപ്പിസോഡ് നോക്കി നിന്നിട്ടുണ്ടാവും.
നാലാം ദിവസത്തെ മോണിംഗ് ടാസ്കിൽ ഹൗസിലെ മത്സാർത്ഥികളെ അനുകരിച്ച് കൊണ്ട് ഒരു കോമഡി സ്കിറ്റ് നടന്നു. മനീഷ, ഷിജു, റെനീഷ എന്നിവരായിരുന്നു സ്കിറ്റ് അവതരിപ്പിച്ചത്. അതിൽ ജുനൈസിനെ അവതരിപ്പിച്ചപ്പോൾ തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലെ കഥാപാത്രത്തെ മനീഷ മോശമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞാണ് പ്രശ്നമുണ്ടായത്.
ജുനൈസിന്റെ ശൈലിയിൽ കൈകൊണ്ട് കാണിക്കുന്ന ഒരു ആക്ഷനാണ് അവർ അനുകരിച്ചത്. അമ്മയും മകനുമായി അഭിനയത്തിലും ഇപ്പോൾ ബിഗ്ബോസ് വീട്ടിലും നിൽക്കുന്ന സാഗർസൂര്യക്ക് പക്ഷേ ജുനൈസിന്റെ ഈ പ്രവർത്തി ഇഷ്ടമായില്ല. മനീഷക്ക് വേണ്ടി സംസാരിച്ച സാഗർ ഇമോഷണലി ജുനൈസ് ചെയ്തത് തെറ്റാണെന്ന് ആരോപിച്ചു.
നാലാം ദിവസം നടന്ന കാര്യം ഓർത്ത് വെച്ച് എല്ലാവരോടും കയർത്തു സംസാരിച്ച ജുനൈസിനോട് അൽപം പുച്ഛം തോന്നി. തമാശ രൂപേണ പറഞ്ഞു പോയ കാര്യങ്ങളെ 24 മണിക്കൂറുകൾക്ക് ശേഷം ഊതി വീർപ്പിച്ചുവെന്നത് അതിലും മോശം കാര്യം.
ഈ ഒരൊറ്റ കാര്യം കൊണ്ട് ജുനൈസിനെതിരെ പലരും സംസാരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഇരുവരും തമ്മിൽ പ്രാങ്ക് ചെയ്തതാണെന്ന് സാഗറിനെ അറിയിക്കുന്നത്. പ്രശ്നങ്ങൾക്കിടയിൽ ഇമോഷണലായതിനാൽ ആവശ്യത്തിന് സ്ക്രീൻസ്പേസ് സാഗറിനും ലഭിച്ചു. ഹൗസിലെ ആളുകൾക്കിടയിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങളെല്ലാം സത്യത്തിൽ പ്രാങ്ക് അല്ലെ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...