സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധം? ദിഷയുടെ മരണത്തില്‍ വിശദമായ അന്വേഷണം!!
സുഷാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് മുംബൈ മലഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നും വീണുമരിച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്.
മുംബൈ: അന്തരിച്ച ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയന്‍റെ ആത്മഹത്യയില്‍ വിശദമായ അന്വേഷണവുമായി ബീഹാര്‍ പോലീസ്.
സുഷാന്തിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ മുംബൈ(Mumbai)യിലെത്തിയ ബീഹാര്‍ പോലീസ് (Bihar Police)സംഘമാണ് ദിഷയുടെ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. സുഷാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് മുംബൈ മലഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നും വീണുമരിച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്.
''റിയാ ദുര്‍മന്ത്രവാദം നടത്തിയിരുന്നു, സുഷാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു'' -വെളിപ്പെടുത്തല്‍
എന്നാല്‍, ഇരുവരുടെയും മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബന്ധമില്ലെന്ന നിഗമനത്തിലാണ് മുംബൈ പോലീസ്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് സുഷാന്തി(Sushant Singh Rajput)ന്റെ സുഹൃത്തു൦ ക്രിയേറ്റീവ് മാനേജരുമായ സിദ്ധാര്‍ത്ഥ് പിഥാനിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.
റിയ ചക്രബര്‍ത്തി(Rhea Chakraborty)യ്ക്കെതിരെ മൊഴി നല്‍കാന്‍ സുഷാന്തിന്റെ കുടുംബം നിര്‍ബന്ധിക്കുന്നതായി വെളിപ്പെടുത്തി അടുത്തിടെ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. ബീഹാര്‍ പോലീസിലെ നാലംഗ സംഘമാണ് മുംബൈയിലെത്തി കേസുകളില്‍ അന്വേഷണം നടത്തുന്നത്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ പട്ന എസ്പി വിനയ് തിവാരിയും മുംബൈയിലെത്തിയിട്ടുണ്ട്.
''സുഷാന്തുമായി ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു'' -സുപ്രീം കോടതിയില്‍ റിയാ
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെയാണ് ബീഹാര്‍ പോലീസ് സംഘം ചോദ്യം ചെയ്തത്. ഫോറന്‍സിക് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്ക്വസ്റ്റ്,സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്നു മുംബൈ പോലീസിനോട് ബീഹാര്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബീഹാര്‍ പോലീസ് സംഘവുമായി മുംബൈ പോലീസ് (Mumbai Police) സഹകരിക്കുന്നില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി ആരോപിച്ചു.