''റിയാ ദുര്‍മന്ത്രവാദം നടത്തിയിരുന്നു, സുഷാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു'' -വെളിപ്പെടുത്തല്‍

റിയയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് റാം പറയുന്നത്.  2019 ജനുവരി മുതല്‍ 2020 ജനുവരി വരെയാണ് സുഷാന്തിന് വേണ്ടി റാം ജോലി ചെയ്തത്.

Last Updated : Aug 2, 2020, 12:34 AM IST
  • ''സുഷാന്തിന് റിയ ചില മരുന്നുകള്‍ നല്‍കുമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുന്‍പ് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. പിന്നീടാണ്‌ അദ്ദേഹം വിഷാദരോഗത്തിന് അടിമയായത്. അവര്‍ ദുര്‍മന്ത്രവാദവും ചെയ്തിരുന്നു.'' -റാം പറഞ്ഞു.
''റിയാ ദുര്‍മന്ത്രവാദം നടത്തിയിരുന്നു, സുഷാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു'' -വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഷാന്തിന്റെ ഓഫീസ് ബോയ്‌. 

സീയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുഷാന്തിന്റെ ഓഫീസ് ബോയ്‌ ആയിരുന്ന റാം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സുഷാന്തി(Sushant Singh Rajput)ന്റെ സുഹൃത്തായ റിയയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് റാം പറയുന്നത്.  2019 ജനുവരി മുതല്‍ 2020 ജനുവരി വരെയാണ് സുഷാന്തിന് വേണ്ടി റാം ജോലി ചെയ്തത്.

സുശാന്തിനെ വഞ്ചിച്ച് കോടികള്‍ തട്ടി...! റിയയ്ക്ക് എതിരായ പരാതിയില്‍ സുശാന്തിന്‍റെ പിതാവ്

സുഷാന്ത് ധീരനായ ഒരു വ്യക്തിയായിരുന്നു എന്നും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും റാം പറയുന്നു. ''റിയ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്ന ശേഷം ഒരുപാടു കാര്യങ്ങള്‍ മാറി. ജീവനക്കാരുടെ ശമ്പളം വൈകാന്‍ തുടങ്ങി. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ ജോലികള്‍ ചെയ്യാന്‍ റിയ തന്നെ നിര്‍ബന്ധിച്ചിരുന്നു. ചെയ്യില്ലെന്ന് പറഞ്ഞാല്‍ വലിയ വഴക്കുകള്‍ക്ക് അത് കാരണമാകുമായിരുന്നു'' -റാം പറയുന്നു. 

''സുഷാന്തുമായി ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു'' -സുപ്രീം കോടതിയില്‍ റിയാ

''സുഷാന്തിന് റിയ (Rhea Chakraborty) ചില മരുന്നുകള്‍ നല്‍കുമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുന്‍പ് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. പിന്നീടാണ്‌ അദ്ദേഹം വിഷാദരോഗത്തിന് അടിമയായത്. അവര്‍ ദുര്‍മന്ത്രവാദവും ചെയ്തിരുന്നു.'' -റാം പറഞ്ഞു. 

ജൂണ്‍ 14നു മുംബൈ ബാന്ദ്രയിലെ വീട്ടിലാണ്‌ സുഷാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രമുഖരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് സംഭവത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Trending News