''സുഷാന്തുമായി ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു'' -സുപ്രീം കോടതിയില്‍ റിയാ

അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതുമായി താന്‍ ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു എന്ന് റിയാ ചക്രബര്‍ത്തി സുപ്രീം കോടതിയില്‍.

Last Updated : Jul 31, 2020, 07:10 PM IST
  • ഇത് തെളിയിക്കുന്ന മെസേജുകള്‍ അങ്കിത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല, സുഷാന്ത് വിഷാദരോഗത്തിനു അടിമയായിരുന്നില്ലെന്നും അങ്ങനെ ആത്മഹത്യ ചെയ്യുന്ന ഒരാളല്ല സുഷാന്തെന്നും അങ്കിത വെളിപ്പെടുത്തിയിരുന്നു.
''സുഷാന്തുമായി ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു'' -സുപ്രീം കോടതിയില്‍ റിയാ

അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതുമായി താന്‍ ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു എന്ന് റിയാ ചക്രബര്‍ത്തി സുപ്രീം കോടതിയില്‍.

ഒരു വര്‍ഷത്തോള൦ ഒരുമിച്ച് താമസിച്ചുവെന്നും ജൂണ്‍ എട്ടിനാണ് അവിടെ നിന്നും മാറിയതെന്നും റിയ (Rhea Chakraborty) പറയുന്നു. സുഷാന്ത് മരിക്കുന്നതിന് ആറു ദിവസ൦ മുന്‍പാണ്‌ റിയ ബാന്ദ്രയിലെ വസതിയില്‍ നിന്നും മാറിയത്. കൂടാതെ, സുഷാന്ത് (Sushant Singh Rajput) വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്നും റിയ തന്‍റെ ഹര്‍ജിയില്‍ പറയുന്നു.

സുശാന്തിനെ വഞ്ചിച്ച് കോടികള്‍ തട്ടി...! റിയയ്ക്ക് എതിരായ പരാതിയില്‍ സുശാന്തിന്‍റെ പിതാവ്, ബീഹാര്‍ പോലീസ് മുംബൈയില്‍...!!

റിയ തന്നെ ഉപദ്രവിക്കുന്നതായി സുഷാന്ത് പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തി മുന്‍ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ (Ankita Lokhande) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  ഇത് തെളിയിക്കുന്ന മെസേജുകള്‍ അങ്കിത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല, സുഷാന്ത് വിഷാദരോഗത്തിനു അടിമയായിരുന്നില്ലെന്നും അങ്ങനെ ആത്മഹത്യ ചെയ്യുന്ന ഒരാളല്ല സുഷാന്തെന്നും അങ്കിത വെളിപ്പെടുത്തിയിരുന്നു.

സുശാന്തിന്‍റെ മരണം ആത്മഹത്യയല്ല...!! തെളിവുകള്‍ നിരത്തി സുബ്രഹ്മണ്യന്‍ സ്വാമി

ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുഷാന്ത് സിംഗ് രാജ്പുതിനെ കണ്ടെത്തിയത്. ഇതിനു പിന്നാലെ വന്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശബ്ദമുയര്‍ത്തി കങ്കണ റണാവ(Kangana Ranaut)തും രംഗത്തെത്തിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് റിയാ ചക്രബര്‍ത്തി, അങ്കിത, സംവിധായന്‍ സഞ്ജയ്‌ ലീല ബന്‍സാലി, ആദിത്യ ചോപ്ര, മുകേഷ് ചബ്ര, ശേഖര്‍ കപൂര്‍, രാജീവ് മസന്ദ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടാതെ, സുഷാന്തിന്റെ പിതാവിന്റെ പരാതിയില്‍ റിയയടക്കം ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Trending News