Biju Menon ചിത്രം `ആർക്കറിയാം` മൂന്ന് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തു
വയോധികനായ കഥപാത്രവുമായി ബിജു മേനോനും കോട്ടയം സ്ലാങിൽ പാർവതിയും ഒപ്പം ഷറഫുദ്ദീനുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Kochi: ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് (Parvathy Thiruvothu) തുടങ്ങിയവർ പ്രധാനകഥാപാത്രമായി എത്തുന്ന ആർക്കറിയാം എന്ന ചിത്രം മൂന്ന് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തു. നീം സ്ട്രീം, റൂട്സ്, കേവ് എന്നീ പ്ലാറ്റുഫോമുകളിലാണ് റിലീസ് ചെയ്‌തത്. . വയോധികനായ കഥപാത്രവുമായി ബിജു മേനോനും കോട്ടയം സ്ലാങിൽ പാർവതിയും ഒപ്പം ഷറഫുദ്ദീനുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ (Teaser) ജനുവരിയിൽ തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രം വൻ പ്രേക്ഷക ശ്രദ്ധയാണ് ചിത്രം നേടിയിരിക്കുന്നത്. കമൽ ഹാസന്റെ (Kamal Hasan) വിശ്വരൂപം തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് ഛായഗ്രഹണം ചെയ്തിട്ടുള്ള സാനു ജോൺ വർഗീസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കോവിഡും ലോക്ഡൗൺ പശ്ചത്തലവുമാണ് സിനിമയുടെ കഥ. സാനു ജോൺ വർഗീസിനോടൊപ്പം രാജേഷ് രവി, അരുൺ ജനാർഗദ്ദനൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ALSO READ: Sherni Official: കയ്യിൽ വാക്കി ടോക്കി, പിറകിൽ കാട്, ഷെർണിയുടെ പോസ്റ്റർ ഹിറ്റ്
വിക്രത്തിന്റെ (Actor Vikram) കടോരം കൊണ്ടാൻ എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറ നിയന്ത്രിച്ച ജി.ശ്രീനിവാസ റെഡ്ഡിയാണ് ആർക്കറിയാം എന്ന സിനിമുടെ ഛായഗ്രഹകൻ. അൻവർ അലിയുടെ ഗാനങ്ങൾക്ക് നേഹ നായരും യാക്സൺ ഗാരിയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
ALSO READ: Operation Java: 'കേരള പോലിസ് എന്ന് സുമ്മാവാ' ത്രില്ലടിപ്പിക്കുന്ന ഒാപ്പറേഷൻ ജാവ
സംവിധായകൻ ആഷിഖ് അബുവിന്റെ (Aashiq Abu) ഒപിഎം, ഡ്രീം മിൽ സിനിമാസ്, മൂൺ ഷോട്ട് എന്റെർടെയിൻമെന്റ് ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഒപിഎം സിനിമാസ് ഏപ്രിൽ 11 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം അധികം പേർക്ക് കാണാൻ സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...