തിരഞ്ഞെടുപ്പിന് മുന്നേ കമല്‍ഹാസന് തിരിച്ചടി!!

നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി.കെ കുമാരവേലിന്‍റെ വിശദീകരണം.  

Last Updated : Mar 18, 2019, 03:15 PM IST
തിരഞ്ഞെടുപ്പിന് മുന്നേ കമല്‍ഹാസന് തിരിച്ചടി!!

ചെന്നൈ: തിരഞ്ഞെടുപ്പിന് മുന്‍പേ കമല്‍ഹാസന് തിരിച്ചടി. മക്കള്‍ നീതി മയ്യം പാര്‍ട്ടിയിലെ പ്രമുഖ നേതാവ് സി.കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു. തമിഴ്‌നാട്ടിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളില്‍ ഒരാളായ സി.കെ കുമാരവേല്‍ പാര്‍ട്ടി വിട്ടത്.

നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി.കെ കുമാരവേലിന്‍റെ വിശദീകരണം. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ കുമാരവേല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. 

പുതുച്ചേരി ഉള്‍പ്പടെ തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ബുധനാഴ്ച പ്രഖ്യാപിക്കുക.

Trending News