Kochi: സജിൻ ബാബു സംവിധാനം ചെയ്‌ത്‌ കനി കുസൃതി കേന്ദ്ര കഥാപാത്രമായി എത്തിയ ബിരിയാണി (Biriyani) എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് (Roshan Andrews). കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണെന്നും മലയാളത്തിൽ  വളരെ വിരളമായി മാത്രമേ ഇത്തരം ചിത്രങ്ങൾ ഉണ്ടാകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബുവിന് അയച്ച വാട്ട്സ്ആപ്പ്   സന്ദേശത്തിലായിരുന്ന റോഷൻ ആൻഡ്രൂസ് ഇത് അറിയിച്ചത്. പിന്നീട് സജിൻ ഈ സന്ദേശം തന്റെ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


ആദ്യം ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എനിക്ക് ചിത്രം വളരെയേറെ ഇഷ്ടമായി, എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ മലയാളത്തിൽ ഉണ്ടാകാറുള്ളൂ. സജിൻ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. കനി കുസൃതിയുടെ (Kani Kusruthi) അഭിനയത്തിൽ ഞാൻ ആരാധകനായി മാറി. ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് കനി കുസൃതി. ഇത് നല്ലൊരു തുടക്കമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കനിക്കും സജിൻ ബാബുവിനും എന്റെ സല്യൂട്ട്. കൂടുതൽ ചിത്രങ്ങളാക്കായി ഞാൻ കാത്തിരിക്കുന്നുവെന്നും റോഷൻ ആൻഡ്രൂസ് തന്റെ സന്ദേശത്തിൽ കുറിച്ചു.


ALSO READ: ഇരട്ട വേഷത്തിൽ കാർത്തി ; സർദാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി


ബിരിയാണി കേവ് എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെ (OTT) കഴിഞ്ഞ ദിവസമാണ് ബിരിയാണി റിലീസ് ചെയ്തത്. സംസ്ഥാന പുരസ്കാരവും അതിന് പുറമെ നിരവധി മറ്റ് പുരസ്‌കാരങ്ങളും വാരി കൂട്ടിയ ചിത്രമാണ് ബിരിയാണി. ചിത്രം ആദ്യം മാർച്ച് 26ന് തീയറ്റേറുകളിൽ റിലീസ് ചെയ്തിരുന്നു. സജിൻ ബാബു സംവിധാനം ചെയ്‌ത ചിത്രം യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സജിൻ ബാബു തന്നെയാണ്.


ALSO READ: Dhanush ചിത്രം Jagame Thandhiram നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു


കടൽതീരത്ത് താമസിക്കുന്ന ഖദീജയുടെയും അമ്മയുടെയും ജീവിതവും അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന അപൂർവ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ കാമറ കാർത്തിക് മുത്തുകുമാറാണ് ചെയ്തിരിക്കുന്നത്. എഡിറ്റിങ് അപ്പു ഭട്ടതിരിയും മ്യുസിക്ക് ലിയോ ടോമുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആർട്ട് വർക്കുകൾ നിതീഷ് ചന്ദ്ര ഭട്ടാചാര്യയും നിർവഹിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.