ഇരട്ട വേഷത്തിൽ കാർത്തി ; സർദാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കർണ്ണന് ശേഷം  രജിഷ വിജയൻ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 11:02 AM IST
  • പ്രിൻസ് പിക്ചേഴ്‌സിന് വേണ്ടി എസ്. ലക്ഷ്മൺ കുമാറാണ് ' സർദാർ ' നിർമ്മിക്കുന്നത്
  • അടുത്ത സാഹസം കാർത്തിക്കിനൊപ്പമാണെന്നാണ് പുതിയ ചിത്രത്തെ കുറിച്ച് പി എസ് മിത്രൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്
  • വലിയ താര നിര തന്നെയാണ് സർദാറിന്റെ സവിശേഷത.
  • കാർത്തിയുടെ അവസാനമായി ഇറങ്ങിയ സുൽത്താൻ വലിയ ഹിറ്റായിരുന്നു
ഇരട്ട വേഷത്തിൽ കാർത്തി ;  സർദാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നീണ്ട ഇടവേളക്ക് ശേഷം കാർത്തി ഇരട്ട വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് (Tamil Movie)  സർദാർ. ഇരുമ്പ് തിരൈ , ഹീറോ  എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ പി. എസ്. മിത്രൻ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു.

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിൽ റാഷി ഖന്നയും , രജീഷാ വിജയനുമാണ് നായികമാർ. മാരി സെൽവരാജിന്റെ കർണ്ണന് ശേഷം  രജിഷ വിജയൻ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ഇത്.

ALSO READ : Marakkar Arabikadalinte Simham ആഗസ്റ്റ് 12ന് റിലീസ് ചെയ്യും; കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെച്ചത്

 മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ചുങ്കി പാണ്ഡൊ, സിമ്രാൻ, മുരളി ശർമ്മ, ഇളവരസ്, മുനീഷ് കാന്ത് എന്നിവരാണു. പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്ത ഹിന്ദി നടൻ ചുങ്കി പാണ്ഡൊ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രിൻസ് പിക്ചേഴ്‌സിന് വേണ്ടി എസ്. ലക്ഷ്മൺ കുമാറാണ് ' സർദാർ ' നിർമ്മിക്കുന്നത്.  സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ജീ. വി. പ്രകാശും  ഛായഗ്രഹണം ജോർജ് സി വില്യംസും ആണ്.

ALSO READ : അടികപ്യാരെ കൂട്ടമണി ഇനി തമിഴിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അടുത്ത സാഹസം കാർത്തിക്കിനൊപ്പമാണെന്നാണ് പുതിയ ചിത്രത്തെ കുറിച്ച് പി എസ് മിത്രൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വലിയ താര നിര തന്നെയാണ് സർദാറിന്റെ സവിശേഷത. കാർത്തിയുടെ അവസാനമായി ഇറങ്ങിയ സുൽത്താൻ വലിയ ഹിറ്റായിരുന്നു. അതിനാൽ പുതിയ ചിത്രവും വമ്പൻ ഹിറ്റായിരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News