മലയാള ചലച്ചിത്രം കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ രംഗത്ത്.  മനോഹര സംവിധാനവും മികച്ച അഭിനേതാക്കളുമാണ്  ചിത്രത്തിലുള്ളതെന്ന് അനുഷ്ക ശർമ്മ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സ്ഫടികത്തിലെ സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലാകുന്നു.. 


ചിതത്തിന്റെ പോസ്റ്റർ പങ്കുവെച്ച അനുഷ്ക സംവിധായകൻ മധു സി നാരായണനേയും ടാഗ് ചെയ്തിരുന്നു.  ചിത്രത്തിലെ ചെരാതുകൾ  എന്ന ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ഗായകൻ അർജുൻ സിംഗ് നേരത്തെ കമന്റ് ചെയ്തിരുന്നു.   പ്രണയം സാഹോദര്യം, ഭയം, സൗഹൃദം, ദുഖം എന്നിങ്ങനെ മനുഷ്യരുടെ  വിവിധ ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.  



Also read: ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു... 


ചിത്രത്തിന്റെ തിരക്കഥ നിരവാഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്. ഫഹദ് ഫാസിൽ, സൗബീൻ ഷാഹിർ  ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, അന്നാ ബെൻ, മാത്യു തോമസ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.