ന്യൂഡൽഹി: ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് റെഡ് കാർപ്പറ്റിലെത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. മെയ് 17ന് തുടങ്ങുന്ന മേളയുടെ ഉദ്ഘാടന ദിവസം വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കുന്നത്. നടന്മാരായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഡ്‌ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സംഗീതസംവിധായകരായ എ.ആർ. റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയാണ് ഉദ്ഘാടനരാവിൽ ഫോക്കസ് രാജ്യം. ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങൾ കാൻ ചലച്ചിത്ര മേളയിലുണ്ടാകും. മേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരവും ഇന്ത്യയ്ക്കാണ്. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിലാണിത്.


Also Read: Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം


അതേസമയം പ്രശസ്ത സംവിധായകരായ റബേക്ക ഹാൾ, അസ്ഗർ ഫർഹാദി എന്നിവരടങ്ങിയ ജൂറിയിൽ നടി ദീപിക പദുകോണും ഉണ്ട്. എട്ട് പേരാണ് ജൂറിയിലുള്ളത്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി - ദ നമ്പി ഇഫക്ട് മെയ് 19ന് പ്രദർശിപ്പിക്കും. നടൻ മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായിയായ ഡോ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍ മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.