അമേരിക്കന്‍ കോമിക് പുസ്തകത്തിലെ കഥാപാത്രമായ ഡയാന രാജകുമാരി വെള്ളിത്തിരയിലേക്ക്. 'വണ്ടര്‍ വുമന്‍' എന്ന പേരില്‍ അടുത്ത വര്‍ഷം ജൂണ്‍ 2ന് ചിത്രം ചിത്രം തിയേറ്ററുകളില്‍\ എത്തും. ഗാല്‍ ഗഡോറ്റാണ് ഡയാനയായെത്തുന്നത്. പാറ്റി ജെന്‍കിന്‍സ് ഒരുക്കുന്ന ചിത്രത്തിന്‍റെ വിതരണ അവകാശം വാര്‍ണര്‍ ബ്രോസിനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയിരം കോടി രൂപ മുടക്കിയാണ് ചിതം നിര്‍മ്മിക്കുന്നത് . ലോക മഹായുദ്ധത്തെ തടയാന്‍ വീടുവിട്ടിറങ്ങുന്ന ധീരയായ രാജകുമാരി ഡയാന പിന്നീട് വണ്ടര്‍ വുമന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വില്ല്യം മോള്‍ടണ്‍ മാര്‍ട്‌സണ്‍ ഒരുക്കിയ ‘വണ്ടര്‍ വുമന്‍’ എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം.