മുംബൈ:  വിവാദ പരാമർശം നടത്തിയ നടൻ സൽമാൻ ഖാൻ ഇന്നും  മഹാരാഷ്ട്ര വനിതാ കമീഷന് മുന്നിൽ ഹാജരായില്ല . വനിതാ കമീഷന്‍റെ പരിധിയിൽ പെടുന്നതല്ല  ഇക്കാര്യമെന്ന് നടൻ കമീഷനെ അറിയിച്ചെന്നാണ് സൂചന.


പല തവണ ആവശ്യപ്പെട്ടിട്ടും കമീഷന് മുന്നിൽഹാജരാവാന്‍ സല്‍മാന്‍ തയാറായില്ല. ഇന്ന് ഹാജരാകാൻ കമീഷൻ വീണ്ടും സമൻസയച്ചിരുന്നു. എന്നാല്‍, സൽമാൻ ഖാൻ കമീഷന് മറുപടി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പരിശോധിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും കമീഷൻ വക്താവ് അറിയിച്ചു.