തിരുവനന്തപുരം:സിനിമാ താരം കൃഷണകുമാറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്ത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൃഷ്ണകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു.
നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെയും കുടുംബാംഗങ്ങളേയും 
വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല എന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി,തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ 
നിലപാട് വ്യക്തമാക്കിയത്,സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,


COMMERCIAL BREAK
SCROLL TO CONTINUE READING


''പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും 
വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. 
താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. 
എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.''
ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു.
സ്വന്തം രാഷ്ട്രീയ - സാമൂഹ്യ നിലപാടുകൾ സത്യസന്ധതയോട് കൂടി പൊതുസമൂഹത്തോട്  വിളിച്ചു പറയാനുള്ള ബാധ്യതയാണ്  കൃഷ്ണകുമാർ  
നിറവേറ്റിയിരിക്കുന്നത് എന്ന് ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി,
ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തിൽ അമിത് ഷാ എന്ന കരുത്തനായ നേതാവുണ്ട് എന്ന കാര്യം സൈബര്‍ പോരാളികളെ ഓർമിപ്പിക്കുന്നു എന്നും 
ശോഭാ സുരേന്ദ്രന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.


Also Read:ആരെയും വേദനിപ്പിക്കാനായിരുന്നില്ല ഉദ്ദേശ്യം; വിശദീകരണവുമായി അഹാന കൃഷ്ണകുമാർ
ശോഭാ സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ,
''സ്വന്തം രാഷ്ട്രീയ - സാമൂഹ്യ നിലപാടുകൾ സത്യസന്ധതയോട് കൂടി പൊതുസമൂഹത്തോട്  വിളിച്ചു പറയാനുള്ള ബാധ്യതയാണ്  കൃഷ്ണകുമാർ  
നിറവേറ്റിയിരിക്കുന്നത്. ഈ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചു സംസാരിച്ചതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുന്ന 
സൈബർ പോരാളികൾ  ഒന്ന് ഓർക്കുക നിങ്ങൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. സ്വന്തം പേരും മുഖവും വെളിപ്പെടുത്തിക്കൊണ്ട് സ്വന്തം 
അഭിപ്രായം വിളിച്ചുപറയാനുള്ള ആർജവമാണ് കൃഷ്ണകുമാർ കാണിച്ചിരിക്കുന്നത്.അതിനു മറുപടിയായി പേരും മുഖവുമില്ലാത്ത 
വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുന്നത് തരംതാണ രാഷ്ട്രീയമാണ്.  ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തിൽ അമിത് ഷാ 
എന്ന കരുത്തനായ നേതാവുണ്ട് എന്ന കാര്യം ഇക്കൂട്ടരെ ഓർമിപ്പിക്കുന്നു.  പൊതുസമൂഹത്തിനാകെ ഗുണകരമായി ഉപയോഗിക്കപ്പെടേണ്ട 
സാമൂഹ്യമാധ്യമങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാനുള്ള പ്രവണത ചെറുക്കപ്പെടേണ്ടതാണ്. 
കൃഷ്ണകുമാറിനും കുടുംബത്തിനും പൂർണ പിന്തുണ.''