അലിയാ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഡാർലിങ്സിന് വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന് ലഭിച്ച മികച്ച സ്വീകരണത്തിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ മാത്യു. റോഷന്റെ രണ്ടാമത്തെ  ബോളിവുഡ് ചിത്രമായിരുന്നു ഡാർലിങ്സ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് റോഷൻ തന്റെ സന്തോഷം അറിയിച്ചിരിക്കുന്നത്. ചിത്രം നേരിട്ട് ഒടിടിയിലാണ്  റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിലാണ് ഡാർലിം​ഗ്സ് റിലീസ് ചെയ്തിരിക്കുന്നത്. ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

റോഷന്റെ കുറുപ്പ്


നിങ്ങൾ കാണിച്ച സ്നേഹത്തിന് നന്ദി. ചിത്രത്തിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും സ്നേഹവും നന്ദിയും. (ഈ ചിത്രങ്ങളിൽ ഇല്ലാത്തവർക്കും). അത്പോലെ തന്നെ ചിത്രം റിലീസ് ചെയ്ത് നെറ്റ്ഫ്ലിക്സിനും നന്ദി. ഈ ചിത്രം കണ്ടതിനും പ്രശംസിച്ചതിനും എല്ലാവര്ക്കും നന്ദി. അത്പോലെ തന്നെ സിനിമയെ കുറിച്ച് ചർച്ച ചെയ്തവർക്കും, വിമർശിച്ചവർക്കും ഒക്കെ നന്ദി. ഭാവിയിൽ ഇതെല്ലാം സഹായിക്കും.


ALSO READ: ഗാർഹിക പീഡനത്തിന്‍റെ വേദന പങ്ക് വച്ച് ആലിയ ഭട്ട്; ഡാർലിങ്ങ്സിലെ പുതിയ പാട്ട് റിലീസ് ചെയ്തു


ചിത്രം ബോയ്കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആലിയ ഭട്ട്, ഗൗരി ഖാൻ, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുകയും ആളുകൾക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നുവെന്നാണ് ഇത് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടവരുടെ അഭിപ്രായം. 


ഡാർക്ക് കോമഡി വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമാണ് ഡാർലിം​ഗ്സ്. ഭർത്താവിനെ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുന്ന ബദ്രുനിസ്സ ഷെയ്ക്ക് എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചിരിക്കന്നത്. ​ചിത്രത്തിലെ റോഷൻ മാത്യുവിന്റെ അഭിനയത്തെ കുറിച്ച് ആലിയ ഭട്ട് പ്രശംസിച്ചിരുന്നു. റോഷന്റെ ഓഡിഷൻ വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടമായെന്ന് ആലിയ പറഞ്ഞിരുന്നു. ​ഗം​ഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിന് ശേഷം ആലിയ നായികയായെത്തിയ ചിത്രമാണ് ഡാർലിം​ഗ്സ്. ഗാർഹിക പീഠനത്തിന് സ്ഥിരമായി വിധേയ ആകേണ്ടി വരുന്ന ആലിയ ഭട്ടിന്‍റെ കഥാപാത്രം അതിനെ ചെറുക്കാൻ ചെയ്ത് കൂട്ടുന്ന സാഹസികമായ കാര്യങ്ങളാണ് ഡാർലിങ്ങ്സ് എന്ന ചിത്രത്തിന്‍റെ പ്രധാന പ്രമേയം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.