ഗാർഹിക പീഡനത്തിന്‍റെ വേദന പങ്ക് വച്ച് ആലിയ ഭട്ട്; ഡാർലിങ്ങ്സിലെ പുതിയ പാട്ട് റിലീസ് ചെയ്തു

വിജയ് വർമ്മയാണ് ചിത്രത്തിൽ ആലിയ ഭട്ടിന്‍റെ ഭർത്താവായി എത്തുന്നത്. ഹംസ സെയിഖ് എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പാട്ടിൽ വിജയ് വർമ്മയുടെ കഥാപാത്രത്തിന് മദ്യപാന ആസക്തി ഉള്ളതായി കാണാൻ സാധിക്കും. ഈ കഥാപാത്രത്തിന്‍റെ മർദ്ദനമേറ്റ ആലിയ മുഖത്ത് രക്തവുമായി തറയിൽ കിടക്കുന്നതും പാട്ടിൽ കാണിച്ചിട്ടുണ്ട്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Aug 2, 2022, 07:00 PM IST
  • ചിത്രത്തിൽ ബദ്രുനിസ എന്ന സാധാരണ കുടുംബിനി ആയ പെൺകുട്ടിയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്.
  • വിജയ് വർമ്മയാണ് ചിത്രത്തിൽ ആലിയ ഭട്ടിന്‍റെ ഭർത്താവായി എത്തുന്നത്. ഹംസ സെയിഖ് എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്.
  • ആലിയ ഭട്ടിനൊപ്പം റെഡ് ചില്ലീസിന്‍റെ ബാനറിൽ ഗൗരി ഖാനും ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിച്ചിട്ടുണ്ട്.
ഗാർഹിക പീഡനത്തിന്‍റെ വേദന പങ്ക് വച്ച് ആലിയ ഭട്ട്; ഡാർലിങ്ങ്സിലെ പുതിയ പാട്ട് റിലീസ് ചെയ്തു

ആലിയ ഭട്ട് ആദ്യമായി നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഡാർലിങ്ങ്സ് എന്ന ചിത്രം ഈ ആഴ്ച്ച നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു. ഈ ചിത്രത്തിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഭർത്താവിൽ നിന്ന് ഗാർഹിക പീഠനം അനുഭവിക്കേണ്ടി വന്നതിനെത്തുടർന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് പുതിയ പാട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.  ചിത്രത്തിൽ ബദ്രുനിസ എന്ന സാധാരണ കുടുംബിനി ആയ പെൺകുട്ടിയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. 

വിജയ് വർമ്മയാണ് ചിത്രത്തിൽ ആലിയ ഭട്ടിന്‍റെ ഭർത്താവായി എത്തുന്നത്. ഹംസ സെയിഖ് എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പാട്ടിൽ വിജയ് വർമ്മയുടെ കഥാപാത്രത്തിന് മദ്യപാന ആസക്തി ഉള്ളതായി കാണാൻ സാധിക്കും. ഈ കഥാപാത്രത്തിന്‍റെ മർദ്ദനമേറ്റ ആലിയ മുഖത്ത് രക്തവുമായി തറയിൽ കിടക്കുന്നതും പാട്ടിൽ കാണിച്ചിട്ടുണ്ട്. പാട്ടിൽ ആലിയ ഭട്ടിന്‍റെ ഗ്ലാമർ വേഷത്തിലുള്ള ഒരു ട്രാൻഫർമേഷനും കാണിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന ചില രംഗങ്ങൾക്കൊപ്പമാണ് വീഡിയോ സോങ്ങ് പുറത്തിറങ്ങിയിരിക്കുന്നത്. 

Read Also: ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ

ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി ആരാധകരാണ് ഗായകനായ അർജിത് സിങ്ങിനെയും പാട്ടിൽ അവിസ്മരണീയമായ പ്രകടനം കാഴ്ച്ച വച്ച ആലിയ ഭട്ടിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഈ പാട്ടിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് ഗുൽസർ ആണ്. വിശാൽ ഭാർദവാജാണ് ഈ ഗാനത്തിന് സംഗീതം തയ്യാറാക്കിയത്. ചിത്രം വലിയ ഒരു വിജയമാകും എന്ന് തന്നെയാണ് ഭൂരിഭാഗം ആരാധകരും പ്രതീക്ഷിക്കുന്നത്. ഡാര്‍ലിങ്ങ്സ് എന്ന ചിത്രം ഡാർക് കോമഡി ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 

ഗാർഹിക പീഠനത്തിന് സ്ഥിരമായി വിധേയ ആകേണ്ടി വരുന്ന ആലിയ ഭട്ടിന്‍റെ കഥാപാത്രം അതിനെ ചെറുക്കാൻ ചെയ്ത് കൂട്ടുന്ന സാഹസികമായ കാര്യങ്ങളാണ് ഡാർലിങ്ങ്സ് എന്ന ചിത്രത്തിന്‍റെ പ്രധാന പ്രമേയം. ആലിയ ഭട്ടിനൊപ്പം റെഡ് ചില്ലീസിന്‍റെ ബാനറിൽ ഗൗരി ഖാനും ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിച്ചിട്ടുണ്ട്. ആലിയ ഭട്ട്, വിജയ് വർമ്മ എന്നിവർക്കൊപ്പം ഷേഫലി ഷായും മലയാളി താരം റോഷൻ മാത്യുവും ഡാർലിങ്ങ്സിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 5 ന് ചിത്രം നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News