താരത്തിന് കാവലായി ജലാല്‍, ദീപികയുടെ ബോഡിഗാര്‍ഡിന്‍റെ ശമ്പളം കേട്ടാല്‍ ഞെട്ടും!!
ജലാലിനെ സ്വന്തം സഹോദരനെ പോലെയാണ് ദീപിക കാണുന്നത്. തന്‍റെ സഹോദരനൊപ്പം എല്ലാ രക്ഷാബന്ധനും ജലാലിനും ദീപിക രാഖി അണിയിക്കാറുണ്ട്
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് ദീപിക പദുകോണ്‍.
ആദ്യ ചിത്രമായ ഓം ശാന്തി ഓം മുതല്‍ അവസാനമായി റിലീസ് ചെയ്ത ചപക് (Chhapaak)വരെയുള്ള ദീപികയുടെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്‍സ്റ്റഗ്രാമി(Instagram) ല്‍ 49 മില്ല്യന്‍ ഫോളോവേഴ്സുള്ള ദീപികയുടെ ബോഡിഗാര്‍ഡിന്‍റെ ശമ്പളമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം.
ചിമ്പുവിന് മാംഗല്യം, വധു ലണ്ടന്‍ സ്വദേശി?
ആരാധകരുടെ അമിതമായ സ്നേഹ പ്രകടനങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് താരങ്ങളില്‍ പലരും ബോഡിഗാര്‍ഡുകളെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ദീപികയുടെ ബോഡിഗാര്‍ഡിന്‍റെ ശമ്പളത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപികയുടെ പെഴ്സണല്‍ ബോഡിഗാര്‍ഡായി ചുമതലയേറ്റ വ്യക്തിയാണ് ജലാല്‍. താരത്തിനൊപ്പം എല്ലായിടത്തും പ്രത്യക്ഷപ്പെടാറുള്ള ജലാല്‍ സമൂഹ മാധ്യമങ്ങളിലെ ഒരു കുഞ്ഞ് താരമാണ് എന്ന് തന്നെ പറയാം.
പിറകിലേക്കെടുത്തപ്പോള്‍ ശ്രദ്ധിച്ചില്ല, ബെന്‍സ് കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ദീപികയുടെയും രണ്‍വീറി(Ranveer Singh)ന്‍റെ വിവാഹവേളയില്‍ നിയമിച്ച സെക്യൂരിറ്റിയുടെ തലപ്പത്ത് ജലാലായിരുന്നു. ജലാലിനെ സ്വന്തം സഹോദരനെ പോലെയാണ് ദീപിക കാണുന്നത്. തന്‍റെ സഹോദരനൊപ്പം എല്ലാ രക്ഷാബന്ധനും ജലാലിനും ദീപിക രാഖി അണിയിക്കാറുണ്ട്.
2017ല്‍ 80 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന ജലാലിന് ഇപ്പോള്‍ ഒരു കോടിയാണ് ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. ആസിഡ് ആക്രമണത്തിനു ഇരയായ ലക്ഷ്മി അഗര്‍വാളി(Laxmi Agarwal)ന്‍റെ കഥ പറഞ്ഞ 'ചപക്' എന്ന ചിത്രമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ദീപിക പദുകോണി(Deepika Padukone)ന്‍റെ ചിത്രം.
മുന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവി(Kapil Dev)ന്‍റെ കഥ പറയുന്ന '83'യാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഭര്‍ത്താവ് രണ്‍വീറാണ് ചിത്രത്തില്‍ ദീപികയുടെ നായകന്‍.