ഓണം പ്രമാണിച്ച് റിലീസ് ചെയ്ത നിവിൻ പോളി ചിത്രമാണ് രാമചന്ദ്രബോസ്സ് & കോ. നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം പ്രേക്ഷകർക്ക് മനോഹരമായ ദൃശ്യവിരുന്നാണ് ഒരുക്കിയത്. കോമ‍ിക്കൊപ്പം ത്രില്ലും കൂടിക്കലർത്തിയ ചിത്രം ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറയുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്യുന്നതിനു മുന്നേ തന്നെ വലിയ രീതിയിലുള്ള ഡീഗ്രേഡിംഗ് ആണ് സിനിമനേരിടേണ്ടി വന്നത്. ബുക്ക് മൈ ഷോയിലും മറ്റു റിവ്യൂസിലും എല്ലാം അതെല്ലാം കരുതിക്കൂട്ടി ചെയ്തതാണ് എന്നും വ്യക്തം. ഇപ്പോഴിതാ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് രാമചന്ദ്രബോസ്സ് & കോ സിനിമയുടെ അണിയറപ്രവർത്തകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: എമ്പുരാന് പ്രോമോ ഷൂട്ടോ? ഞങ്ങൾ അറിഞ്ഞിട്ടില്ല..!! സംവിധായകൻ പറയുന്നത് ഇതാണ്...


ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ അക്കൗണ്ടുകൾ വഴിയും അല്ലാതെയും ചിത്രത്തെ വളരെയധികം മോശമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും നിരൂപണങ്ങളുമാണ് പങ്ക് വെക്കപ്പെടുന്നത്. ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നൽകി ഡീഗ്രേഡിംഗും നടക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ് നടക്കുന്നത്. ഇത്തരത്തിൽ മനപ്പൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബോസ്സ് & കോ ടീം ഇപ്പോൾ പരാതി നൽകിയിരിക്കുന്നതും മറ്റ് നിയമനടപടികൾ നടന്നുകൊണ്ടിരിക്കുന്നതും. റിവ്യൂ ചെയ്ത അക്കൗണ്ടുകൾ, മോശമായ രീതിയിലുള്ള കമൻ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.