Chennai:  ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ  ചിത്രമായ കർണൻ ഏപ്രിൽ 2021ൽ തീയേറ്ററുകളിലെത്തും. പാരിയേറും പെരുമാളിന്‌ (Pariyerum Perumal)ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി കർണനുണ്ട്. സിനിമയുടെ ടീസറും (Teaser)പുറത്തുവിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി മൂലം ഷൂട്ടിംഗ് മാറ്റിവെച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ഡിസംബർ 2020 ലാണ്. കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

1991ൽ തമിഴ്‌നാട്ടിലെ (Tamilnadu)കൊടിയൻകുളത്ത് നടന്ന ജാതി സംഘർഷമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധനുഷിനൊപ്പം രജീഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  


ALSO READ: State Film Awards:മേശപ്പുറത്ത് വെച്ച് അവാർ‍ഡ് നൽകിയതിന്റെ കാരണം വ്യക്തമായി


സിനിമയുടെ ടീസറും (Teaser)റിലീസ് ഡേറ്റും ചിത്രത്തിന്റെ സംവിധായകൻ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും നല്കാൻ കഴിയുന്നില്ലെങ്കിലും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കാൻ ചിത്രത്തിന്റെ ടീസറിന് കഴിയുന്നുണ്ട്.


 



ALSO READ: Major Sandeep Unnikrishnan Film: മേജർ ജൂലൈയിൽ റിലീസിന്


 മാരി സെൽവരാജിനെ കൂടാതെ ധനുഷും ചിത്രത്തിന്റെ ടീസർ ട്വിറ്ററിൽ (Twitter) പങ്ക് വെച്ചിരുന്നു. സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.