Dhanush ചിത്രം Jagame Thandhiram നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുരുളിയുടെ ആട്ടത്തെ പാക്കാ നാങ്ക റെഡി! നീങ്ക റെഡി ആ? എന്നാണ് ട്വിറ്ററിലൂടെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.
Chennai : തമിഴ് സിനിമ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ധനുഷ് നായകനായി എത്തുന്ന ജഗമെ തന്തിരത്തിന്റെ (Jagame Thandhiram) റിലീസ് തിയതി പ്രഖ്യാപിച്ചു. തിയറ്റർ റിലീസൊഴുവാക്കി ചിത്രം ഒടിടി (OTT) പ്ലാറ്റ്ഫോമായി നെറ്റ്ഫ്ലികിലൂടെ (Netflix) ജൂൺ 18നാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുരുളിയുടെ ആട്ടത്തെ പാക്കാ നാങ്ക റെഡി! നീങ്ക റെഡി ആ? എന്നാണ് ട്വിറ്ററിലൂടെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.
രജനികാന്തിന്റെ പേട്ട, ജിഗിർതണ്ട, ഇരൈവി, പിസാ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ജഗമെ തന്തിരം സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ALSO READ : അടികപ്യാരെ കൂട്ടമണി ഇനി തമിഴിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കോവിഡ് പ്രതിസന്ധി നിലനിൽക്കെ സിനിമ തിയറ്ററിൽ റിലീസ് ഒഴുവാക്കി ഒടിടി തിരഞ്ഞെടുക്കുകയായിരുന്നു. തിയറ്റർ റിലീസിനായി ചിത്രം പലപ്പോഴായി തയ്യാറെടുത്തെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത് പുറത്തിറക്കുന്നതിനെ ബാധിച്ചിരുന്നു.
കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. സുരളി എന്ന ഒരു ഗ്യാങ്സ്റ്റർ കഥപാത്രമാണ് ധനുഷ് കൈകാര്യം ചെയ്യുന്നതെന്ന് ടീസറിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ALSO READ : Viduthalai Movie: വെട്രിമാരൻ ചിത്രം വിടുതലൈയിൽ പൊലീസ് ഉദ്യോഗസ്ഥനായി Gautham Menon എത്തുന്നു
മലയാളി നടി ഐശ്വര്യ. ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രോയി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബ്രിട്ടീഷ് നടൻ ജെയിംസ് കോസ്മോയും ജഗമെ തന്തിരത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...