അടികപ്യാരെ കൂട്ടമണി ഇനി തമിഴിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അടികപ്യാരെ കൂട്ടമണി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 08:31 PM IST
  • ധ്യാനും നമിതയുമവതരിപ്പിച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അശോക് ശെൽവനും പ്രിയാ ഭവാനി ശങ്കറുമാണ്.
  • ഷാൻ റഹ്മാന്റെ സംഗീതത്തിൽ സിങ്കിൾ ഷോട്ടിൽ പുറത്തിറങ്ങിയ ഉല്ലാസ ഗായികേ എന്ന ഗാനവും സിനിമയുടെ ഒരു പ്രത്യേകത കൂടിയായിരുന്നു.
  • അടികപ്യാരെ കൂട്ടമണിയിൽ മുകേഷ് അവതരിപ്പിച്ച ഹോസ്റ്റൽ വാർഡൻ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.
  • ട്രിഡന്റ് ആർട്സിന്റെ ബാനറിൽ ആർ. രവീന്ദ്രൻ ആണ് ഹോസ്റ്റൽ നിർമ്മിക്കുന്നത്
അടികപ്യാരെ കൂട്ടമണി ഇനി തമിഴിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കോമഡി ഹൊറർ പശ്ചാത്തലത്തിൽ ജോൺ വർഗീസ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് (Malayalam) അടികപ്യാരെ കൂട്ടമണി. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, അജു വർഗീസ്, നീരജ് മാധവ്, മുകേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തമിഴ് പതിപ്പ് അണിയറയിൽ ഒരുങ്ങുന്നു. ഹോസ്റ്റൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

തമിഴ് (Tamil) പതിപ്പ് സംവിധാനം ചെയ്യുന്നത് സുമന്ത് രാധാകൃഷ്ണൻ ആണ്. ധ്യാനും നമിതയുമവതരിപ്പിച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അശോക് ശെൽവനും പ്രിയാ ഭവാനി ശങ്കറുമാണ്. അടികപ്യാരെ കൂട്ടമണിയിൽ മുകേഷ് അവതരിപ്പിച്ച ഹോസ്റ്റൽ വാർഡൻ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. അതേ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത്  നാസറാണ് . മറ്റൊരു പ്രധാന വേഷത്തിൽ സതീഷും എത്തുന്നുണ്ട്.

ALSO READ: എല്ലാത്തിനും ഒരു തീർപ്പുണ്ടാക്കണം-പൃഥ്വിരാജ്- ഇന്ദ്രജിത്ത് കൂട്ടുകെട്ടിൽ മറ്റൊരു ഹിറ്റുമായി "തീർപ്പ്" വരുന്നു

ഒരു ബോയ്സ് ഹോസ്റ്റലിൽ അർദ്ധ രാത്രി ചില പ്രത്യേക സാഹചര്യത്തിൽ ഒരു പെൺകുട്ടി കയറുകയും തിരിച്ച് ആ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്ന 4 ചെറുപ്പക്കാരുടേയും കഥ പറഞ്ഞ അടികപ്യാരെ കൂട്ടമണി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ സിങ്കിൾ ഷോട്ടിൽ പുറത്തിറങ്ങിയ ഉല്ലാസ ഗായികേ എന്ന ഗാനവും സിനിമയുടെ ഒരു പ്രത്യേകത കൂടിയായിരുന്നു.

ALSO READ : Operation Java Movie: ത്രില്ലടിപ്പിച്ച് ട്രെയിലർ പുറത്തിറങ്ങി,മുഴുനീളെ കുറ്റാന്വേഷണ ചിത്രമെന്ന് സൂചന

ട്രിഡന്റ് ആർട്സിന്റെ ബാനറിൽ ആർ. രവീന്ദ്രൻ ആണ് ഹോസ്റ്റൽ നിർമ്മിക്കുന്നത്. ബോബോ സാഷിയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മലയാളം പോലെ തമിഴും വലിയ ഹിറ്റ് ആവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News