Horror Movies: Netflix ലും Amazon Prime ലുമായി കാണാൻ 5 മികച്ച ഹൊറർ സിനിമകൾ

1 /5

തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രമാണ് റൂഹി. രാജ് കുമാർ റാവുവും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്ത്രീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ആണ് റൂഹി എത്തിയത്. റൂഹിയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാജ് കുമാർ റാവുവും ജാൻവി കപൂറുമാണ്. 

2 /5

ഭാഗമതിയുടെ പുനരാവിഷ്കരണമാണ് ദുർഗ മാതി.ഭൂമി പെദ്‌നേക്കർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശോക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.

3 /5

ആമസോൺ പ്രൈമിൽ 2020 നെ അവസാനത്തോടെ റിലീസ് ചെയ്‌ത ചിത്രമാണ് ബീച്ച് ഹൗസ്. അതിജീവിക്കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ പ്രമേയം. അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന ദമ്പതികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് ചിത്രം മുന്നോട്ട് കൊണ്ട് പോകുന്നത്.  

4 /5

കാലി കൂഹി ഒരു 10 വയസുള്ള പെൺകുട്ടിയുടെ കഥയും അവളുടെ സ്വപ്നത്തിൽ വരുന്ന ഭൂതത്തിന്റെയും കഥയാണ്. ചിത്രം നെറ്റ് ഫ്ലിക്സിലാണ് റിലീസ് ചെയ്തിരിക്കുന്നത്.   

5 /5

ചെറിയ പ്രായം മുതൽ ഒറ്റയ്ക്ക് വളർന്ന ഒരു കുട്ടി ഒളിച്ചോടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കും  

You May Like

Sponsored by Taboola