ധനുഷ്-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം 'എന്നൈ നോക്കി പായും തോട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. പോസ്റ്ററില്‍ വേറിട്ട ഗെറ്റപ്പിൽ ധനുഷിനെ കാണാൻ സാധിക്കും. സൂര്യയ്ക്ക് വേണ്ടി ഗൗതം മേനോന്‍ എഴുതിയ തിരക്കഥയാണിത്. കഥ കേട്ട സൂര്യ ഈ ചിത്രം. ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ധനുഷ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പുതുമുഖം മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക. ജയറാമിന്‍റെ മകൻ കാളിദാസൻ നായകനായ ഒരു പക്ക കഥൈ എന്ന ചിത്രത്തിലും മേഖയാണ് നായിക. റാണ ദഗുപതി ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. യുവൻശങ്കർ രാജ സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ ആണ്.