സിനിമയിലെ മാദകസുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് ഷക്കീല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരിക്കും പറഞ്ഞാൽ തൊണ്ണൂറുകളില്‍ ഷക്കീല (Shakeela) പടങ്ങള്‍ക്ക് ലഭിച്ചത് പോലെയുള്ള മാര്‍ക്കറ്റ് പിന്നീട് ലഭിച്ചിട്ടില്ല എന്നതാണ് സത്യം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടി സ്വസ്ഥമായി ജീവിക്കുന്നു. അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ പങ്കെടുക്കാന്‍ ഇടയ്ക്ക് എത്താറുമുണ്ട്.  ഇപ്പോൾ താരത്തെക്കുറിച്ച് വൈറലാകുന്ന വാർത്ത എന്തെന്നുവച്ചാൽ മറ്റൊന്നുമല്ല അവർക്ക് ഒരു മകളുണ്ടെന്നതാണ്.  


Also Read: Tamil Nadu Assembly Election 2021: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു


സ്വന്തമായി ആരുമില്ലാതിരുന്ന തനിക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം അടുത്തിടെ ഷക്കീല (Shakeela) തന്നെ വെളിപ്പെടുത്തിയിരുന്നു.  അത് മറ്റാരുമല്ല ഫാഷന്‍ ഡിസൈനറായ മില്ലയാണ്.  ഇപ്പോഴിതാ മില്ല ആരാണെന്നതിനെക്കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.


ഷക്കീല ട്രാന്‍സ്‌ജെന്‍ഡറായ (Transgender Daughter) മില്ലയെ ദത്തെടുക്കുകയും ശേഷം സ്വന്തം മകളായി വളര്‍ത്തുകയായിരുന്നു. ഇപ്പോൾ തിരക്കുള്ള ഫാഷന്‍ ഡിസൈനറായി വളര്‍ന്നുകൊണ്ടിരിക്കുന്ന മില്ല തന്റെ ജീവിതാനുഭവങ്ങള്‍ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 


Also Read: സിനിമ ആഗ്രഹിക്കുന്നവർ ഷക്കീല പറയുന്നത് ശ്രദ്ധിക്കൂക...


മാത്രമല്ല ആദ്യമൊക്കെ ഷക്കീലയെ താൻമാമി എന്നാണ് വിളിച്ചിരുന്നതെന്നും പിന്നീടത് മോമി എന്നായെന്നും മില്ല (Milla) പറഞ്ഞു.  തന്റെ ജീവിതത്തിൽ കരുത്തോടെ ജീവിക്കാനുള്ള ശക്തി ഉണ്ടായത് മില്ലയിൽ നിന്നുമാണെന്ന് ഷക്കീല നേരത്തെ വ്യക്തമാക്കിയിരുന്നു.  സിനിമയിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുന്ന ഷക്കീല ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്.   


ഇടയ്ക്ക് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കൊരു വളർത്തുപുത്രി ഉണ്ടെന്ന കാര്യം ഷക്കീല വെളിപ്പെടുത്തിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.