)
ചെന്നൈ: നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. താൻ തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് ഷക്കീല വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു സമയം തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ഷക്കീല ഇപ്പോൾ സിനിമാ തിരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥമായി ചെന്നൈയിൽ ജീവിക്കുകയാണ്.
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ 110 ലധികം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഷക്കീലയുടെ ജീവചരിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു.
ഈ വിഷയത്തിൽ താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ബയോപിക് നിർമ്മിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ഷക്കീലയുടെ പ്രതികരണം. ചിത്രത്തിൽ റിച്ച ചദ്ദയാണ് (Richa Chadha) ഷക്കീലയായി വേഷമിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy