വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. ഏറെ നാളുകൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിനായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം സംബന്ധിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ധ്രുവനച്ചത്തിരത്തിന്റെ ഓഡിയോ ലോഞ്ച് ജൂലൈ മാസത്തിൽ ഉണ്ടാകുമെന്നാണ് ​ഗൗതം മേനോൻ അറിയിച്ചിരിക്കുന്നത്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ​ഗൗതം മേനോനും ഹാരിസ് ജയരാജും ഒന്നിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ മലേഷ്യയിൽ നടന്ന ഹാരിസ് ജയരാജിന്റെ മ്യൂസിക് പ്രോ​ഗ്രാമിനിടെയാണ് ​ഗൗതം മേനോൻ സിനിമയുടെ ഓഡിയോ ലോഞ്ച് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ധ്രുവനച്ചത്തിരത്തിനായി മൂന്ന് പാട്ടുകൾ ഇതുവരെ ഹാരിസ് കംപോസ് ചെയ്തുവെന്നും ​ഗൗതം പറഞ്ഞു. അതിൽ ഒരു പാട്ട് സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലെ അവ എന്നെ എന്നെ തേടി വന്ത അഞ്ചല എന്ന ​ഗാനം പോലെ ഒരു ഹിറ്റ് ഡാൻസ് നമ്പർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Also Read: Spy Movie : തെലുങ്കിൽ നിന്നും അടുത്ത സ്പൈ ചിത്രമെത്തുന്നു; പേരും സ്പൈ തന്നെ!


 


ജൂലൈ മാസത്തിൽ തന്നെ സിനിമ തിയേറ്ററുകളിൽ എത്തുമെന്ന സൂചന കൂടിയാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ജൂലൈ രണ്ടാമത്തെ ആഴ്ച ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഗൗതവുമായുള്ള ക്രിയേറ്റീവ് അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് നടൻ സൂര്യ ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറിയിരുന്നു. പിന്നീട് വിക്രമിനെ സമീപിക്കും മുൻപ് ഗൗതം സിനിമയുമായി സൂപ്പർസ്റ്റാർ രജനികാന്തിനെ സമീപിച്ചിരുന്നു. 


വിക്രമിനെ കൂടാതെ, സിമ്രാൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, വംശി കൃഷ്ണ, സതീഷ് കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ഒരു വലിയ താരനിര ധ്രുവനച്ചത്തിരത്തിൽ ഉണ്ട്. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ധ്രുവനച്ചത്തിരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.