മാണിക്യ മലരായ പൂവി... എന്ന പാട്ടും അതിലെ രംഗങ്ങളും ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടുമ്പോള്‍ കേരളത്തില്‍ അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ വിവാദമായ ഗാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ അദ്ധേഹത്തെ വിമര്‍ശിച്ച് സിനിമാതാരം ജോയ് മാത്യൂവാണ് രംഗത്തെത്തിയത്.


നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ എന്ന്‍ തുടങ്ങുന്ന ഫേസ്ബുക്ക്‌ പോസ്റ്റോടുകൂടിയാണ് ജോയ് മാത്യൂ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.


ഒരു സിനിമയിലെ പാട്ട്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ്‌ മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ
സുഹൈബ്‌ എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ
കൊലയാളികൾക്കും
ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന്
സമ്മതിക്കുകയാണോ?


എന്ന് ചോദിച്ചുകൊണ്ടാണ് ജോയ് മാത്യൂ മുഖ്യമന്ത്രിയുടെ നയങ്ങളെ വിമര്‍ശിക്കുന്നത്.