Kurup Movie : തമിഴ്നാട്ടിൽ കുറുപ്പിന് വൻ ഡിമാൻഡ്, രജിനി ചിത്രം ഒഴിവാക്കി കുറുപ്പ് പ്രദർശിപ്പിച്ചു
Thirunelveli Grande Muthuram cinemas എന്ന തിയറ്ററിന്റെ അറിയിപ്പാണ് വൈറലായത്. ഇവിടെ വൈകിട്ട് 6.30ന് തീരുമാനിച്ചിരുന്ന രജിനികാന്ത് ചിത്രം അണാത്തൈയുടെ ഷോ മാറ്റി പകരം കുറുപ്പ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചി
Thirunelveli : കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം കുറുപ്പിന് (Kurup) വൻ സ്വീകാര്യത. സൂപ്പർ രജിനികാന്തിന്റെ (Rajinikanth) ചിത്രം വരെ ഒഴിവാക്കിയാണ് കുറുപ്പിന് ഷോ നിർണിയിക്കുന്നത്. ഇത് സംബന്ധിച്ച് തിരുനെൽവേലിയിലെ ഒരു തിയറ്റർ പുറപ്പെടുവിച്ച അറിയിപ്പ് ദുൽഖർ ഫാൻസ് ഗ്രൂപ്പുകളിലൂടെ ട്വിറ്ററിൽ വൈറലാകുകയും ചെയ്തു.
തിരുനെൽവേലി ഗ്രാൻഡ് മുത്തുറാം സിനിമാസ് എന്ന തിയറ്ററിന്റെ അറിയിപ്പാണ് വൈറലായത്. ഇവിടെ വൈകിട്ട് 6.30ന് തീരുമാനിച്ചിരുന്ന രജിനികാന്ത് ചിത്രം അണാത്തൈയുടെ ഷോ മാറ്റി പകരം കുറുപ്പ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന എന്നാണ് തിയറ്റർ തങ്ങളുടെ അറിയിപ്പ് സോഷ്യൽ മീഡിയലൂടെ അറിയിച്ചത്.
ALSO READ : Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്
"മികച്ച നിരൂപണവും പ്രതികരണങ്ങളും ലഭിക്കുന്നതിനാൽ വൈകിട്ട് 6.30ന് (13.11.21) നിശ്ചയിച്ചിരുന്ന സിനിമ മാറ്റി കുറുപ്പ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. 6.30ന് (13.11.21) നിശ്ചിയിച്ചിരുന്ന അണാത്തൈയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുന്നതാണ്. അല്ലാത്തപക്ഷം അതെ ടിക്കറ്റ് ഉപയോഗിച്ച കുറുപ്പ് സിനിമ കാണാൻ സാധിക്കുന്നതാണ്" എന്ന് തിരുനെൽവേലി ഗ്രാൻഡ് മുത്തുറാം സിനിമാസ് സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് ഇറക്കി.
ALSO READ : Sukumara Kurup : ഈ ആഢംബര വീടിന്റെ പണി പൂർത്തീകരിക്കാൻ വേണ്ടിയാണ് കുറുപ്പ് ചാക്കോയെ ചുട്ടുകൊന്നത്
കേരളത്തിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചരിക്കുന്നത്. 505 തിയറ്ററുകളിൽ ആദ്യ ദിവസം പ്രദർശിപ്പിച്ച ചിത്രം പിന്നീട് 550 സ്ക്രീനുകളായി ഉയർത്തുകയായിരുന്നു. ആദ്യ ദിനം തന്നെ ചിത്രം 6 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ചിത്രത്തിന്റെ നിർമാണ കമ്പനിയായ വെഫാറെർ ഫിലിം പ്രൊഡക്ഷൻ അറിയിച്ചു.
കേരള പൊലീസും ഇന്റർപോളും പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച സുകുമാര കുറുപ്പിനെ ആസ്പദമാക്കിയാണ് ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് എഴുതിയ തിരക്കഥയ്ക്ക് സംഭാഷണം നൽകിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...