Kurup : സുകുമാര കുറുപ്പ് ചാക്കോയെ ചുട്ടുകൊന്ന് തള്ളിയ മാവേലിക്കര കുന്നത്ത് വയൽ, ഇന്ന് അറിയപ്പെടുന്നത് ചാക്കോപാടം

1 /6

സുകുമാര കുറപ്പും മാവേലിക്കരയും കുന്നത്ത് വയലും  ചാക്കോയും എന്നും കേരള പൊലീസിന്റെ മലയാളികളുടെയും മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന ഒരു സംഭവ വികാസമാണ്. കാശിനോടുള്ള അത്യാർത്തിക്ക് മുന്നിൽ സുകുമാര കുറപ്പ് ഒന്നുമറിയാത്ത  വ്യക്തിയെ നിഷ്കരുണം ചുട്ടുകൊന്നതിന് മലയാളക്കര സാക്ഷ്യം വഹിക്കുന്നത് ഈ കുന്നത്ത് വയലിൽ നിന്നാണ്.

2 /6

മരണം സൃഷ്ടിച്ച് ഗൾഫിൽ നിന്ന് ഇൻഷുറൻസ് തുക തട്ടാൻ വേണ്ടിയാണ് സുകുമാര കുറുപ്പ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തുന്നത്. ആലപ്പുഴയിൽ നിന്ന് കാറിൽ കടത്തിയ ചാക്കോയെ സുകാരമാര കുറുപ്പിന്റെ ഭാര്യ സഹോദരിയുടെ ഭർത്താവ് ഭാസ്കര പിള്ളയും ഡ്രൈവർ പൊന്നപ്പനും ചേർന്നാണ് കള്ളിൽ വിഷം കലർത്തിയും കഴുത്ത് ഞെരിച്ചും കൊല്ലുന്നത്.

3 /6

ശേഷം സുകുമാര കുറുപ്പെത്തി ഭാസ്ക്കര പിള്ളിയുടെ വീട്ടിൽ വെച്ച് ചാക്കോയുടെ മൃതദേഹം കത്തിച്ചു. അതിന് ശേഷമായിരുന്നു മാവേലിക്കരയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന കൊല്ലകടവ് പാലത്തിന് സമീപമുള്ള കുന്നത്ത് വയലിലേക്ക് KLQ-7831 എന്ന അംബാസിഡർ കാറിനുള്ളിൽ ചാക്കോയുടെ മൃതദേഹം ഇരുത്തി തള്ളുന്നത്. എന്നിട്ട് പെട്രോളൊഴിച്ച് കാറും തീക്കത്തിക്കുകയായിരുന്നു. ശേഷം മൂവരും അവിടെ നിന്ന് കടന്ന് കളയുകയായിരുന്നു.  

4 /6

പിന്നീട് അതുവഴി വന്ന മറ്റൊരു വഹനത്തിൽ ആളുകളാണ് കാറ് നിന്ന് കത്തുന്നത് കണ്ടതും സമീപവാസികളെ അറിയിക്കുന്നത്. മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് സമീപവാസിയായ സുരേഷ് കുമാർ വിളിച്ച് അറിയിക്കുകയായിരുന്നു. ശേഷം ചെങ്ങന്നൂർ ഡിവൈഎസ്പി ഹരിദാസ് കേസന്വേഷണത്തിന് ചുമതല ഏൽക്കുകയായിരുന്നു

5 /6

തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ചത് ചാക്കോ എന്ന് പേരുള്ള കരുവാറ്റ സ്വദേശിയായണെന്നും. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സുകുമാര കുറുപ്പ് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് അറിയുന്നത്.

6 /6

എന്നാൽ 1984 സംഭവത്തിന് ശേഷം കുറുപ്പിനെ ഇതുവരെ പൊലീസ് പിടികൂടാൻ സാധിച്ചിട്ടില്ല. കേരള പൊലീസിന് പുറമെ ഇന്റർപോളും കുറുപ്പിന് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ സുകുമാര കുറുപ്പിനൊപ്പമുണ്ടായിരുന്ന ഭാസ്ക്കര പിള്ളയും ഡ്രൈവർ പൊന്നപ്പനെയും കോടതി ജീവപരന്ത്യം ശിക്ഷിക്കുകയും ചെയ്തു.

You May Like

Sponsored by Taboola