Alia Bhatt Pregnant: നിങ്ങളുടെ ഒത്തുചേരലില്‍ ഞങ്ങള്‍ ഇല്ലായിരുന്നു,...!!  കോണ്ടം കമ്പനി ആലിയയ്ക്ക് നല്‍കിയ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

Alia Bhatt Pregnant: ബോളിവുഡിനേയും ആരാധകരേയും അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ്  നടി ആലിയ ഭട്ട് താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.  


ബോളിവുഡിലെ ഒട്ടുമിക്ക നടിമാരും ഈ വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം അമ്മയാകുന്നതോടെ കരിയര്‍ അവസാനിക്കും  എന്നാണ് പലരുടെയും  ചിന്ത.  ആ അവസരത്തില്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആലിയ ഭട്ട് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  


Also Read:  Alia Bhatt Pregnant: ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്നു..!! സന്തോഷവാർത്ത പങ്കുവച്ച് താരദമ്പതികള്‍   


അൾട്രാസൗണ്ട് ചെയ്യുന്നതായി കാണുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചു കൊണ്ടാണ് താരം ഈ  വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ കുഞ്ഞ്... ഉടൻ വരുന്നു' എന്ന അടിക്കുറിപ്പും  താരം നല്‍കിയിരുന്നു.  വാര്‍ത്ത ഏറെ പെട്ടെന്നാണ് വൈറലായത്. ബോളിവുഡും ആരാധകരും ഒന്നടങ്കം താരത്തെ അഭിനന്ദിക്കാൻ അണിനിരന്നു. അഭിനന്ദനം അറിയിച്ചവരില്‍ കോണ്ടം കമ്പനിയായ  ഡ്യൂറെക്സും ഉണ്ടായിരുന്നു...!!



കോണ്ടം കമ്പനിയായ ഡ്യൂറെക്സ്‌ വളരെ രസകരമായ രീതിയിലാണ് ദമ്പതികളെ അഭിനന്ദിച്ചത്  "നിങ്ങളുടെ ഒത്തുചേരലില്‍ ഞങ്ങള്‍ ഇല്ലായിരുന്നു.... അഭിനന്ദനങ്ങൾ" (മെഹ്ഫിൽ മേ തേരി ഹം തോ ക്ലിയര്‍ലി  നഹി താ...അഭിനന്ദനങ്ങൾ) താര ദമ്പതികളെ അഭിനന്ദിച്ചു കൊണ്ട് ഡ്യൂറെക്സ് ട്വീറ്റ്  ചെയ്തു.  


ഡ്യൂറെക്സ് കോണ്ടം കമ്പനിയുടെ രസകരമായ ഈ ട്വീറ്റ് ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  ട്വീറ്റ് വായിച്ചിട്ട് ആളുകളുടെ ചിരി അവസാനിക്കുന്നില്ല. ഈ ട്വീറ്റിന് ആളുകൾ വളരെ രസകരമായ  കമന്‍റുകളും നല്‍കുന്നുണ്ട്.  "നല്ല മാര്‍ക്കറ്റിംഗ് ഐഡിയ, ഇത് എഴുതിയ ആള്‍ക്ക് തീര്‍ച്ചയായും  പ്രമോഷന്‍ നല്‍കണം" ഒരു  ഉപയോക്താവ് കുറിച്ചു. 


കഴിഞ്ഞ ഏപ്രിൽ 14നാണ് ആഡംബരത്തോടെ ആലിയ ഭട്ടും രൺബീർ കപൂറും ഏപ്രിൽ 14  വിവാഹിതരായത്.  ഇരുവരുടെയും വിവാഹം സംബന്ധിച്ചുള്ള ആവേശം കെട്ടടങ്ങും മുന്‍പാണ്  മറ്റൊരു സന്തോഷ വാര്‍ത്തയുമായെത്തി താരങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.  ഈ വർഷം നവംബറിൽ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്‌...!  ആലിയ  പതിവായി ഡോക്ടറെ  സന്ദര്‍ശിക്കുന്നുണ്ട് എന്നും  താരം ഗര്‍ഭകാലം ആസ്വദിക്കുകയാണ് എന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.