സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും 'കടുവാക്കുന്നേല്‍ കുറുവച്ച'ന്‍റെ ലുക്കുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

താരത്തിന്‍റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കില്ലര്‍ ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!


 


ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയൊരുക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യുസ് തോമസാണ്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമിപ്പോള്‍ കോടതിയുടെ വിലക്ക് നേരിട്ടിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 


പകര്‍പ്പവകാശ ലംഘനം ആരോപിച്ചാണ് എറണാകുളം ജില്ലാ കോടതിയില്‍ ജിനു ഹര്‍ജി സമര്‍പ്പിച്ചത്. സുരേഷ് ഗോപി ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്തിരുന്നില്ലെങ്കിലും 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന പേര് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്‌. ഇത് തെളിയിക്കുന്ന രേഖകള്‍ ജിനു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


സഹോദരിയെ ബലാത്സംഗം ചെയ്തു; 7 വര്‍ഷങ്ങള്‍ നീണ്ട പകയ്ക്കൊടുവില്‍... 


 


'കടുവ'യുടെ തിരക്കഥയിലെ എല്ലാ സീനുകളിലും ഈ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി ചിത്രത്തിന്‍റെ ഷൂട്ടിംഗും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണവും തടഞ്ഞിട്ടുണ്ട്. 


ജിനുവിന്റെ സംവിധാന സഹായിയായിരുന്നു മാത്യുസ് തോമസ്‌. അതേസമയം, പകര്‍പ്പവകാശ ലംഘനം നടന്നിട്ടില്ലെങ്കില്‍ സിനിമയുമായി മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ലെന്നു ജിനു പറഞ്ഞു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും 


പൃഥ്വിരാജും ചേര്‍ന്നാണ്.