കര്‍ഷകര്‍ ഇല്ലെങ്കില്‍ അന്നം മുടങ്ങും, കര്‍ഷകസമരത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടൊവിനോ
ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മലയാള സിനിമ താരം ടൊവിനോ തോമസ്...
ഇരിങ്ങാലക്കുട: ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മലയാള സിനിമ താരം ടൊവിനോ തോമസ്...
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തോട് (Farmers Protest) ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന് ടൊവിനോ തോമസ് (Tovino Thomas). കര്‍ഷകര്‍ ഇല്ലെങ്കില്‍ അന്നം മുടങ്ങുമെന്നു വ്യക്തമാണെന്നും അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Election) വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ടോവിനോ.
കുടുംബാംഗങ്ങളോടൊപ്പം രാവിലെ 6.45 നു തന്നെ ടൊവിനോ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു. വോട്ടു ചെയ്ത ശേഷം ഷൂട്ടിംഗിനായി എറണാകുളത്തേക്കു തിരിച്ചു.
ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയാണ് ടൊവിനോ വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ (COVID Protocol) പാലിച്ച് ക്യൂവില്‍ നിന്നായിരുന്നു ടൊവിനോ വോട്ട് ചെയ്തത്.
Also read: Local Body Election: മികച്ച പോളിംഗ്, 11 മണിവരെ 36% പേര്‍ വിധിയെഴുതി
അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറെ ആവേശമാണ് വോട്ടര്‍മാരില്‍ കാണുന്നത്. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിംഗ് കൂടുന്നതിന്‍റെ ആവേശം മുന്നണികളിലും കാണാനുണ്ട്. സംസ്ഥാനത്തെ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്....